കോതമംഗലം: കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡ് കംഫർട് സ്റ്റേഷൻ പ്രവർത്തന രഹിതമായിട്ട് മൂന്ന് ദിവസം. ദിവസങ്ങളായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി വ്യാപകമാകുന്നു. ദീർഘദൂര ഹൈറേഞ്ച് യാത്രികരും വിനോദ സഞ്ചാരികളും ഉൾപ്പടെ ദിവസേന പതിനായിരം കണക്കിന് യാത്രക്കാർ വന്നു പോകുന്ന തിരക്കേറിയ മുൻസിപ്പൽ സ്റ്റാൻഡിലെ പൊതു ശൗചാലയമാണ് ഉപയോഗിക്കാനാവാതെ പൂട്ടിയിട്ടിരിക്കുന്നത്. നൂറു കണക്കിന് വ്യാപാരികളും, ടൂറിസ്റ്റുകളും, സ്ത്രീകൾക്കും, വിദ്യാർഥികൾക്കും പ്രാഥമിക സൗകര്യത്തിന് ഇടമില്ലാതെ ദുരിതത്തിൽ ആയിരിക്കുകയാണ്. കംഫർട് സ്റ്റേഷൻ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാണ് വ്യപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.
