കോതമംഗലം : കൊച്ചി ധനുഷ്‌കോടി ദേശിയപാതയിൽ കാരക്കുന്നത് സ്വകാര്യ ബസും,ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. ഇടുക്കി സ്വദേശി ജോജോ ജോസഫ് (34)പശ്ചിമബംഗാൾ സ്വദേശി റിജാ റൂൾ(34) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4:15ഓടെ കാരക്കുന്നതായിരുന്നു അപകടമുണ്ടായത്. ഓട്ടോയ്ക്ക് ഉള്ളിൽ അകപെട്ടവരെ നാട്ടുകാർ ക്യാബിൻ വെട്ടിപ്പൊളിച്ചു പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാനതൊഴിലാളിക്കും പരിക്കുണ്ട്.