കോതമംഗലം :KSRTC ബസ് സ്റ്റാൻന്റ്, സിവിൽ സ്റ്റേഷൻ എന്നിവക്ക് സമീപം തീ പടർന്നത് പരിഭ്രാന്തി പടർത്തി. കോതമംഗലം അഗ്നി രക്ഷാ യൂണിറ്റി എത്തി തീ അണച്ചു. ഇന്ന് രാവിലെ 10.50-ന് ആണ് നിലയത്തിൽ സന്ദേശം ലഭിച്ചത് സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ പി എൻ അനൂപ്, ജൈസ് ജോയ്, ബിപിൻ ഡി, വിഷ്ണു മോഹൻ, ഡി റെജി എന്നിവരാണ് തീ കെടുത്തുന്നതിന് നേതൃത്യം നൽകിയത്. വെയ്സ്റ്റ് കൂട്ടി ഇട്ട് കത്തിച്ചതിൽ നിന്നുമാണ് തീ പടർന്നത്.
സിവിൽ സ്റ്റേഷനിലെ ഫയർ പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ നിന്നും കൂടി വെള്ളം പമ്പുചെയ്താണ് തീ പൂർണമായും കെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കൂടി വരാൻ സാധ്യത ഉള്ളതിനാൽ പൊതു ജനങ്ങൾ അശ്രദ്ധമായി തീ ഇടുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അറിയിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കോഴിപ്പിള്ളി ജല വിതരണ വകുപ്പിന്റെ കോമ്പോണ്ടിൽ തീ പിടിച്ചിരുന്നു.