Connect with us

Hi, what are you looking for?

NEWS

സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും, തഹസിൽദാറുടെ പത്രക്കുറിപ്പ് നിലനിൽക്കുന്നതല്ലന്നും ഷിബു തെക്കുംപുറം.

കോതമംഗലം : ഷിബു തെക്കുംപുറം ഭൂമി കയ്യേറി എന്നപേരിൽ സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ ഒരേക്കർ പതിനെട്ട് സെന്റ് സ്ഥലം കുടുംബവകയാണെന്നും, ഒരു സെന്റ് ഭൂമിപോലും കയ്യേറിയിട്ടില്ലന്നും, കരം തീർക്കുന്ന സ്ഥലം ഒരേക്കർ പതിനെട്ട് സെന്റ് കയ്യേറി എന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. എന്റെ കുടുംബത്തിന്റെ സ്ഥലം സ്ഥാപിച്ചുകിട്ടാൻ എനിക്ക് അവകാശം ഉണ്ടെന്നും ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി നടന്ന സിപിഎം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഇവിടെ അരങ്ങേറിയത് എന്നും, പോലീസിനെ ഉപയോഗിച്ഛ് സിപിഎം ഗുണ്ടകളാണ് മതിൽ പൊളിച്ചത് എന്നും ഷിബു തെക്കുംപുറം ആരോപിക്കുന്നു.

തഹസിൽദാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ രാത്രിയിൽ ആണ് ഓർഡർ ഇറക്കിയത് എന്നും, വ്യക്‌തിഹത്യ നടത്താൻ അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യും എന്ന സിപിഎം പാർട്ടിയുടെ രീതി ആണെന്നും , നുണ പ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോൽവി മുന്നിൽ കണ്ടാണ് തരം താണ രീതിയിലുള്ള രാഷ്ട്രീയക്കളിയെന്നും, ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിന്റെ പേരിൽ സിപിഎം വേട്ടയാടുകയാണ് എന്നും ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു.

ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് (3/2/21) ഇറക്കിയ ഉത്തരവ് പ്രകാരം തൽസ്ഥിതി തുടരാൻ ഉത്തരവിറക്കുകയും ചെയ്‌തു. സ്ഥലം ഒഴിപ്പിച്ചു എന്ന രീതിയിൽ തഹസിൽദാർ തന്നിട്ടുള്ള പത്രക്കുറിപ്പ് നിലനിൽക്കുന്നതല്ല എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് &...

NEWS

കോതമംഗലം: വിജ്ഞാന വിജഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോട് തൊഴില്‍മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം : കനത്തമഴയില്‍ നേര്യമംഗലം ഇടുക്കി റോഡില്‍ കലുങ്ക് തകര്‍ന്ന് ഗതാഗതം ഭീഷണിയില്‍. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത...

NEWS

  കോതമംഗലം : ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെല്ലികുഴി കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക രാസലഹരിയായ...

NEWS

കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി...

NEWS

KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...

NEWS

അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...

NEWS

കോതമംഗലം: നൂറുകണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലിഫ്റ്റുകള്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2023-24,2024-25 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച വാരപ്പെട്ടി ലത്തീന്‍ പള്ളിപ്പടി- കുടമുണ്ട റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു....

NEWS

നേര്യമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാത 85ൽ നേര്യമംഗലം റാണിക്കല്ലിന് സമീപം കട്ടിങ്ങിൽ നന്ന മര ത്തി െ റ ശിഖിരം ഓടുന്ന ബസിന്റെ മുകളിലേക്ക് കടപുഴകിവീണു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം...

CRIME

പെരുമ്പാവൂർ: പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സൈഫുൽ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂൻ (31) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ...

error: Content is protected !!