കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിനായി 4 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചെറുവട്ടൂർ – കക്ഷായപ്പടി – കാട്ടാംകുഴി റോഡ് – 26 ലക്ഷം, ഊഞ്ഞാപ്പാറ – നാടുകാണി – ഊന്നുകൽ റോഡ് – 34 ലക്ഷം, പുതുപ്പാടി – ഇരുമലപ്പടി റോഡ് (കൾവേർട്ട്) – 30 ലക്ഷം, കീരംപാറ – ഭൂതത്താൻകെട്ട് – പൂച്ചക്കുത്ത് റോഡ് – 50 ലക്ഷം, ആലുവ – മൂന്നാർ റോഡ് – 50 ലക്ഷം, കോതമംഗലം ബൈപ്പാസ് റോഡ് – 40 ലക്ഷം, തൃക്കാരിയൂർ – നെല്ലിക്കുഴി റോഡ് – 30 ലക്ഷം, ചാത്തമറ്റം – ഊരംകുഴി റോഡ് (ഇഞ്ചൂർ പള്ളി – മാതിരപ്പിള്ളി പളളി) – 40 ലക്ഷം, തലക്കോട് – ചുള്ളിക്കണ്ടം – മുള്ളരിങ്ങാട് റോഡ് – 40 ലക്ഷം, വാരപ്പെട്ടി എട്ടാം മൈൽ കണിയാംകുടി കടവ് റോഡ് – 15 ലക്ഷം,തൃക്കാരിയൂർ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡ് – 17 ലക്ഷം, നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് – 18 ലക്ഷം,ഭൂതത്താൻകെട്ട് – വടാട്ടുപാറ – ആനക്കയം റോഡ് – 15 ലക്ഷം,പുതുപ്പാടി – ഇരുമലപ്പടി റോഡ് – 25 ലക്ഷം,വാഴക്കുളം – കോതമംഗലം റോഡ് – 50 ലക്ഷം എന്നിങ്ങനെ 15 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് 4 കോടി 80 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നവീകരണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും
എം എൽ എ പറഞ്ഞു.
