കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ് ഐ സംസ്ഥാനാ കമ്മിറ്റി പ്രഖ്യാപിച്ച “വിത്തിടാം വിജയിക്കാം” എന്ന ക്യാമ്പയിനിൻ്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യ്ക്ക് പച്ചക്കറി വിത്ത് കൈമാറികൊണ്ട് ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ് നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം ആദർശ് കുര്യാക്കോസ്,ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം,ബ്ലോക്ക് പ്രസിഡൻ്റ് അഭിലാഷ് രാജ്,മേഖല സെക്രട്ടറി ബേസിൽ എലിയാസ് എന്നിവർ പങ്കെടുത്തു.
