കോതമംഗലം: ദേശീയ യുവജന ദിനത്തിനോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല അടിസ്ഥാനത്തിൽ കാക്കനാട് കളക്‌ട്രേറ്റിൽ സംഘടിപ്പിച്ച ജില്ല തല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശി എബി കുര്യാക്കോസ് കരസ്ഥമാക്കി.
വിവേകാനന്ദ ദർശനങ്ങളുടെ സമകാലിക പ്രസ്ക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടത്തിയത്. എം.ജി.യൂണിവേഴ്സിറ്റിയിൽ സാമൂഹ്യ സേവന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും, യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം പ്രസിഡൻ്റുമാണ് എബി. കൊച്ചി മേയർ അനിൽ കുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് കൈമാറി.
