പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതച്ചു. ഇന്നലെയുണ്ടായ മഴയിൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വടക്കേക്കര സെയ്ത് മുഹമ്മദിന്റെ വീടിന്റെ 25 അടിയോളം ഉയരത്തിലുള്ള മുറ്റത്തിന്റെ സംരക്ഷ ഭിത്തിയും, മതിലും തകർന്ന് വീണ് നാശനഷ്ടമുണ്ടായി. പഞ്ചായത്ത് വൈസ് പ്രസഡന്റ്
ഒ ഇ അബ്ബാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേൽ, എ എ രമണൻ, സഫിയ സലിം, ഡി വൈ എഫ് ഐ പൈമറ്റം മേഘല ട്രഷറർ ഷെഫീഖ് കടുപ്പുംകുടിയിൽ, മുൻ ഗ്രാമ പഞ്ചായത്തംഗം എം ഒ സലിം എന്നിവർ വില്ലേജ് ഓഫീസറോടൊപ്പം സ്ഥലം സന്ദർശിച്ചു. നാശനഷ്ടംതിട്ടപ്പെടുത്തി അടിയന്തിര സഹായമെത്തിക്കണമെന്ന് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ആവശ്യപ്പെട്ടു.
