കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ നിഷേധിക്കപ്പെട്ട ആരാധന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്നാരoഭിച്ച് തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് കോതമംഗലം മാർതോമ ചെറിയപള്ളി സ്വീകരണം നൽകി. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മാർ ബാസേലിയോസ് തോമസ് പ്രഥമൻ ബാവ യോഗം ഉത്ഘാടനം ചെയ്യ്തു .മെത്രാപൊലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപൊലിത്ത മുഖ്യ പ്രഭാഷണം നടത്തി.
യാക്കോബായ സഭയ്ക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അലക്സന്ദ്രിയോസ് മെത്രാപോലീത്ത വ്യക്തമാക്കി. യോഗത്തിൽ ജാഥ ക്യാപ്റ്റൻ ബിഷപ് തോമസ് മാർ അലക്സന്ദ്രിയോസ് (മുംബൈ ഭദ്രാസനം )ബിഷപ്പ് മാത്യൂസ് മാർ അന്ദീമോസ് (മുവാറ്റുപുഴ മേഖല ) ഏലിയാസ് മാർ യൂലിയോസ് (ഹൈറേഞ്ച് മേഖല ) അഡ്വ. പീറ്റർ കെ ഏലിയാസ്, ഷാജി ചൂണ്ടയിൽ,വൈദീക ട്രസ്റ്റി സ്ലീബ വട്ടവേലി കോർ എപ്പിസ്കോപ്പ,കോതമംഗലം മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. എൽദോസ് കുമ്മംകൊട്ടിൽ, ഫാ.ബേസിൽ കൊറ്റിക്കൽ, തന്നാണ്ട് ട്രസ്‌റ്റിമാരായ അഡ്വ. സി ഐ ബേബി, ബിനോയ് മണ്ണംചേരിൽ, ഫാ. എൽദോസ് പുൽപ്പറമ്പിൽ, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ഫാ. ജോർജ് ചേരിയക്കുടി, ഫാ. മോൻസി നിരവത്തുകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. അവകാശ സംരക്ഷണ യാത്ര നാളെ ഇടുക്കി ജില്ലയിൽ പ്രവേശിക്കും.ഇരുപത്തിഒൻപതാം(29) തിയതി തലസ്ഥാന നഗരിയിൽ സമാപിക്കും.
കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം നൽകി. യോഗത്തിൽ പള്ളി ട്രസ്ററി ബിനോയ് മണ്ണഞ്ചേരി സ്വാഗതവും, പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷതയും വഹിച്ചു. MLA ആന്റണി ജോൺ, TU കുരിവിള, K A നൗഷാദ്, AG ജോർജ്, ഷിബു കുരിയക്കോസ്, അഡ്വ. സി ഐ ബേബി ചുണ്ടാട്ട്, പൗലോസ് പഴുക്കാളി, കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.