കോതമംഗലം: ഇരു മുന്നണികളും മാറി മാറി ഭരിച്ച ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫിൽ നിന്നും യുഡിഎഫ് തിരികെ പിടിച്ചു. ആകെ 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് ന് 8, എൽ ഡി എഫ് ന് 6 ആണ് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ പല്ലാരിമംഗലവും, കീരംപാറയും, കോട്ടപ്പടിയും എൽ ഡി എഫ് തിരികെപിടിച്ചപ്പോൾ കുട്ടംമ്പുഴ, വാരപ്പെട്ടി പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.
യു ഡി എഫ് ഭരണമുണ്ടായിരുന്ന പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായതിനാൽ ഇവിടങ്ങളിൽ വിജയിച്ച ഓരോ സ്വതന്ത്രൻമാരും ഭരണത്തിന് നിർണ്ണായകമാകും. പിണ്ടിമന, പോത്താനിക്കാട് പഞ്ചായത്തുകളിൽ യുഡിഎഫും നെല്ലിക്കുഴിയിൽ എൽ ഡി എഫ് വും ഭരണം നിലനിർത്തി.
എൽ ഡി എഫിൻ്റെ തിളക്കമാർന്ന വിജയങ്ങളിൽ ഒന്ന് പല്ലാരിമംഗലത്താണ്. പഞ്ചായത്തു രൂപീകരണത്തിന് ശേഷം ഒരിക്കൽ മാത്രം എൽ ഡി എഫിനെ തുണച്ച പഞ്ചായത്താണിത്. മധ്യകേരളത്തിൽ ലീഗിൻ്റെ പ്രധാന ശക്തി കേന്ദ്രവുമാണ്. എന്നാൽ ലീഗിലെ രണ്ട് റിബലുകളും 2 ഔദ്ദേഗിക സ്ഥാനാർത്ഥികൾക്കും മാത്രമാണ് ഇവിടെ വിജയിക്കാനായത്. ഒരാൾ കോൺഗ്രസിൽ നിന്നും വിജയിച്ചുവെങ്കിലും വ്യക്ത്തായ ഭൂരിപക്ഷത്തോടെ എൽ ഡി എഫ് പല്ലാരിമംഗലത്ത് വീണ്ടും വിജയ കൊടി പാറിച്ചിരിക്കുകയാണ്.