കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച്, കോതമംഗലം താലൂക്ക് ആശുപത്രിയിൽ എൻ 95 മാസ്കും,പി പി ഇ കിറ്റും വിതരണം ചെയ്തു. ആന്റണി ജോൺ എം എൽ എ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോജൂ എം ഐസക്,റോട്ടറി ഡിസ്ട്രിക്ട് ഒഫീഷ്യൽസ് ആയ അൾജിയേഴ്സ് ഖാലിദ്,മോഹൻ കുമാർ, ഡോക്ടർ വി ആർ മണി,ഡോക്ടർ അഞ്ജലി,ജിബുമോൻ വർഗീസ്,ബേസിൽ എബ്രഹാം,വിനോദ് കുമാർ ജേക്കബ് തുടങ്ങിവർ സന്നിഹിതരായിരുന്നു .
