കോതമംഗലം: തങ്കളം പ്രദേശത്ത് കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്തെത്താതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തങ്കളം യൂണിറ്റ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയെ തുടർന്നുണ്ടായ ക്രമാതീതമായ വെള്ളക്കെട്ടിനു കാരണം അടുത്ത ദിവസങ്ങളിൽ നടന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും, തങ്കളം കാക്കനാട് നാലുവരി പാതയുടെ നിർമ്മാണത്തിനു മുൻപ് ഇരുവശങ്ങളിലെ തോടുകളിലൂടെ ഒഴുകിയിരുന്ന വെള്ളം ഒരു തോട്ടിലൂടെ മാത്രമാകുന്നത് വെള്ളക്കെട്ടിൻ്റെ ആഘാതം കൂട്ടിയിട്ടുണ്ട്. നാളുകൾക്കു മുൻപ് റവന്യൂ അധികാരികൾ തോടും ,പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്തിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതും വെള്ളക്കെട്ടിനു കാരണമാകുന്നു. എത്രയും വേഗം വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ബഹുജന പങ്കാളിത്തത്തോടെ പ്രതിഷേധം ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
തങ്കളം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി: ബിനു ജോർജ്, അശോകൻ കെ.കെ, ഷാജി, കെ.ഒ, ജോർജ് എടപ്പാറ, സാജു യു, റസിഡൻ്റ്സ് അസ്സോസിയേഷനു വേണ്ടി സോണിമാലിയിൽ, പൈലി പൗലോസ്, പ്രഭാകരൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.