കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുര്യാപ്പാറമോളം സ്വാശ്രയ കുടിവെള്ള പദ്ധതി ആൻ്റണി ജോൺ എം എൽ എ നാടിന് സമർപ്പിച്ചു. പഞ്ചായത്തിൻ്റെ ഏറ്റവും ഉയർന്ന പ്രദേശവും ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശവുമായ കുര്യാപ്പാറമോളം പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കുവാൻ ഈ പദ്ധതിയിലൂടെ സാധിച്ചതായും ചടങ്ങിൽ എം എൽ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ M N ശശി, പഞ്ചായത്ത് മെമ്പർ നദീറ പരീത്, ഗുണഭോക്തൃ സമിതി കൺവീനർ അഭിലാഷ്,ചെയർമാൻ മനു എന്നിവർ പങ്കെടുത്തു.
