Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിയുടെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി.

കോതമംഗലം : കോതമംഗലത്തെ ആദ്യ കോവിഡ് മരണം നടന്ന വ്യക്തിയുടെ മൃതസംസ്ക്കാരം കോവിഡ് പെരുമാറ്റ ചട്ടപ്രകാരം കോതമംഗലം കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. കോതമംഗലം കൊള്ളിക്കാട് ടി.വി. മത്തായിയാണ് കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത് . ഹൃദ്‌രോഗം ,രക്കസമ്മർദ്ധം ,പ്രേമേഹം തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചികിൽസയിരിക്കേ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.

കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള “കോതമംഗലം സമിരിറ്റൻസ് ” സന്നദ്ധ സേനയാണ് സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചത്. ബഹു .വൈദികരും അൽമായരും ഉൾപ്പെടെ പതിനൊന്ന് സന്നദ്ധ സേനാഗംഗങ്ങൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. പ്രാർത്ഥന ശുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി റവ.ഡോ.തോമസ് ചെറു പറമ്പിൽ , രൂപത സോഷ്യൽ സർവ്വീസ് ഡയറക്ടർ റവ.ഡോ.തോമസ് പറയിടം എന്നിവർ നേതൃത്വം നൽകി.

കോതമംഗലം MLA ആൻ്റണി ജോൺ , ആരോഗ്യ വകുപ്പ് മേധാവികൾ ,പോലീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവർ സന്നിഹിതരായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മത സംസ്ക്കാര ശുശ്രൂഷകൾ നടത്തിയത്. ഒരു വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ പരേതൻ്റെ ആത്മശാന്തിക്കും മൃതദേഹത്തിനും ലഭിക്കേണ്ടതായ ആചാരാനുഷ്ടാനങ്ങൾ ശരിയായ രീതിയിൽ ലഭ്യമാക്കുവാൻ സമിരിറ്റൻസ് സന്നദ്ധസേന എപ്പോഴും തയ്യാറാന്നന്ന് സന്നദ്ധ സേന രൂപത കൺവീനറും സോഷ്യൽ സർവ്വീസ് ഡയറക്ടറുമായ റവ.ഡോ.തോമസ് പറയിടം പറഞ്ഞു.

https://kothamangalamnews.com/kothamangalam-covid-positive-case-death-reported-today.html

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...