കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പൂക്കുഴിമോളത്ത് ഹരിദാസ് പി കെയുടെ ഭാഗികമായി തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട് ഭാഗികമായി തകർന്ന് വീണത്.ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്നു.വീടിന്റെ അടുക്കള ഭാഗമാണ് തകർന്ന് വീണത്. നഷ്ട പരിഹാരം ലഭ്യമാക്കുന്നത് അടക്കമുള്ള തുടർ നടപടികൾ വേഗത്തിൽ സ്വീകരിക്കുവാൻ എംഎൽഎ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
