കോതമംഗലം: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ രെജിസ്റ്റർ ചെയ്തു. 131 കേസുകളാണ് കൊറോണ നിയമലംഘനവുമായി രെജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിനു 377 കേസുകളും, സാമൂഹിക അകലം പാലിക്കത്തതിന് 151 കേസുകൾക്കും പിഴ അടപ്പിച്ചു. 250ഓളം കേസുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
കണ്ടൈൻമെൻറ് സോണിൽ നിന്ന് കോതമംഗലം ടൗണിലേക്ക് വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് പ്രകാരമുള്ള നിയമ നടപടികൾ കൈക്കൊള്ളുമെന്നും, നഗരത്തിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നതായി ശ്രദ്ധയിൽ പെട്ടാലും തക്ക നിയമ നടപടി തുടർന്നും സ്വീകരിക്കുമെന്നും കോതമംഗലം പോലീസ് വ്യക്തമാക്കുന്നു. സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. അതുകൊണ്ട് പൊതുജനങ്ങൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് പോലീസുമായി സഹകരിച്ചു കോറോണയെന്ന മഹാമാരിക്കെതിരെ ഒരുമിച്ചു പോരാടണമെന്നും നിയമപാലകർ വ്യക്തമാക്കുന്നു.