കോതമംഗലം: സ്വര്‍ണ കള്ളക്കടത്ത് സി.ബി.ഐ. അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അവശ്യപ്പെട്ട് കെ.പി.സി.സി. യുടെ സേവ് കേരള സ്പീക്ക്അപ് ക്യംപെയിന്റെ ഭാഗമായി കോണ്‍ഗ്രസ് കോതമംഗലം , കവളങ്ങാട് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹം നടത്തി. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, എബി എബ്രാഹം, പി.എസ്.എം. സാദിഖ്, റോയി കെ. പോള്‍, പി.എ. പാദുഷ, എല്‍ദോസ് കീച്ചേരി, ഷിബു കുര്യാക്കോസ്, ഹാന്‍സി പോള്‍ പി.കെ. ചന്ദ്രശേഖരന്‍, പി.എസ്. നജീബ്, ബാബു ഏലിയാസ്, കെ.എ. സിബി, കെ.എം. അബ്ദുള്ളകുഞ്ഞ്, എ.ജി. അനൂപ്, ബേസില്‍ പിണ്ടിമന, എന്നിവര്‍ പങ്കെടുത്തു.