കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ച് കോതമംഗലത്തെ താലൂക്ക് ഗവൺമെന്‍റ് ആശുപത്രി, കോതമംഗലം, ഊന്നുകല്‍,കോട്ടപ്പടി പോലീസ് സ്റ്റേഷനുകള്‍,കോതമംഗലം ഫയര്‍ഫോഴ്സ്, ബസേലിയോസ് ഹോസ്പിറ്റല്‍,ധര്‍മ്മഗിരി ഹോസ്പിറ്റല്‍,സ്നേഹാലയം വൃദ്ധസദനം എന്നിവിടങ്ങിലേക്ക് കോവിഡ് പ്രതിരോധവുമായ ബന്ധപ്പെട്ട പി പി ഇ കിറ്റുകള്‍,എന്‍-95 മാസ്കുകള്‍,ഐസോലേഷന്‍ ഗൗണ്‍സ്,ഫേയ്സ് ഷീല്‍ഡ്,ത്രി പ്ലേ മാസ്കൂകള്‍, ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീനുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്‍റണി ജോണ്‍ എം എൽ എ നിര്‍വ്വഹിച്ചു.
കേരള പോലീസും റോട്ടറിയും കൈകോര്‍ത്തുകൊണ്ടുള്ള റോട്ടറി പോലീസ് എന്‍ഗേജ്മെന്‍റ്(റോപ്പ്)പദ്ധതിയുടെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോസ് ചാക്കോ സാമഗ്രികള്‍ വിതരണം ചെയ്തു. കോതമംഗലം റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് ഡോക്ടർ ജോജു എം ഐസക്ക്,മാത്യൂ ജോസഫ്,ജിബുമോന്‍ വര്‍ഗീസ്,ഡോക്ടർ സനില്‍ ജോസഫ്,കോതമംഗലം റോട്ടറി ക്ലബ്ബ് സെക്രട്ടറി പ്രതീഷ് ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.