കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ (ഓട്ടോണമസ്) പ്ലേസ്മെന്റ് സെൽ, കരിയർ ഗൈഡൻസ് സെൽ എന്നിവയുടെ നേതൃത്വത്തിൽ ഐ. ക്യൂ.എ. സി.യുടെ നിർദ്ദേശപ്രകാരം അക്കാദമിക പ്രവർത്തനങ്ങൾക്കിടയിൽ വിദ്യാർത്ഥി ജീവിതത്തെ പുന: ക്രമീകരിക്കുന്നതിനെപ്പറ്റി ഒരു വെബിനാർ സംഘടിപിച്ചു. റ്റി -ഹൊറൈസൺ കമ്പനി സി.ഇ.ഒ അലക്സ് മാത്യു ആണ് ക്ലാസ് എടുത്തത്. ലോകത്തെ കോവിഡ് – 19 ഗ്രസിച്ചിരിക്കുന്ന സാഹചര്യത്തിൽ എങ്ങനെ പാഠ്യ പദ്ധതി തുടരാമെന്നും ഏത് തരത്തിലുള്ള ജോലികളെയാണ് ലക്ഷ്യം വക്കേണ്ടതെന്നും അദ്ദേഹം വിവരിച്ചു. രണ്ടാം വർഷബിരുദ വിദ്യാർത്ഥികളാണ് ക്ലാസ്സിൽപങ്കെടുത്തത്.
ഹൃദ്യമായ ആവിഷ്കാര ശൈലി കൊണ്ട് ശ്രദ്ധേയമായി എന്നുമാത്രമല്ല പതിവ് ക്ലാസ്സുകളിൽനിന്നും വ്യത്യസ്തമായി അക്കാദമിക പുനരുദ്ധാനം അനിശ്ചിതത്വത്തിൽ നിന്നും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന അതി നൂതനമായ പ്രവർത്തന രീതി വിദ്യർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഒരു പുതിയ ജീവിതാനുഭവം എന്നാണ് വിദ്ധ്യാർത്ഥികൾ മറുപടി പറഞ്ഞത്. തൊഴിലിനെപറ്റിയുള്ള വിദ്ധ്യാർത്ഥികളുടെ സങ്കൽപ്പത്തെ മാറ്റി മറിക്കുന്നതായിരുന്നു ക്ലാസ്സ്. സോഷ്യോളജി വിഭാഗം അസി.പ്രൊഫസർ ഡോ . മൃദുല വേൺഗോപാൽ എസ് ., ആമുഖസന്ദേശംനൽകി. പ്രിൻസിപ്പൽ ഡോ. ഷാന്റി എ. അവിര ഉദ്ഘാടനം നിർവഹിച്ചു.അസി. പ്രെഫസർമാരായ എൽദോസ് എ. വൈ., ജിനി തോമസ് , വിദ്യാർത്ഥി പ്രതിനിധിയായി ആഷിക് ബഷിർ എന്നിവർ സംസാരിച്ചു.