കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വാഗ്മിയുമായിരുന്ന ആലുങ്കൽ ദേവസിയുടെ മരണം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് എറണാകുളം ജില്ലക്ക് തീരാനഷ്ടമായി മാറിയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം മനോജ് ഗോപി പറഞ്ഞു. പിറവത്തും, പെരുമ്പാവൂരും പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് രണ്ട് പ്രാവശ്യം മത്സരിച്ചെങ്കിലും പെരുമ്പാവൂരിലെ ഉറച്ച വിജയം കപ്പിനും ചുണ്ടിനുമിടയിൽ രാജീവ് ഗാന്ധിയുടെ മരണത്തിൽ ഉണ്ടായ കോൺഗ്രസ് തരംഗത്തിൽ നിസാര വോട്ട്കൾക്കു് പരാജയപ്പെട്ട് നഷ്ടപ്പെടുകയായിരുന്നു. കോതമംഗലത്തോട് പ്രത്യേകവാത്സല്യമുണ്ടായിരുന്ന അദ്ദേഹം നിരവധി തവണ കോതമംഗലത്ത് നിരവധി വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നുവെന്നും പറഞ്ഞു. എൽ.ജെ.ഡി.നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മീറ്റിംഗ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മനോജ് ഗോപി.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയുടെ അദ്ധ്യക്ഷതിയിൽ നടന്ന ഓൺലൈൻ യോഗത്തിൽ സീനിയർ സോഷ്യലിസ്റ്റ് നേതാവ് പി.എസ്.മുഹമ്മദാലി, തോമസ് കാവുംപുറത്ത്.കെ.എ. സുബ്രഹ്മണ്യൻ, പി.കെ.സുബാഷ് ,ബിജു തേങ്കോട്, ശിവൻ മാരമംഗലം തുടങ്ങിയവർ പങ്കെടുത്തു.