കോതമംഗലം: വിവാദ ക്വാറി ഉടമ റോയ് കുര്യൻ തണ്ണിക്കോട്ടിൻ്റെ കഴിഞ്ഞദിവസത്തെ റോഡ് ഷോയിൽ പങ്കെടുത്ത ഏഴ് ഭാരവാഹനങ്ങൾ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് എതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വാഹന ഉടമ റോയി കുരിയൻ മുകളിൽ കയറിയിരുന്ന് സഞ്ചരിച്ച ബെൻസ് കാറും, ആറ് ടോറസ് ലോറികളുമാണ് കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് വാഹന ഉടമ റോയി കുര്യനെതിരെയും ഏഴ് ഡ്രൈവർമാർക്കെതിരെയും കേസെടുത്തത്.
വാഹനങ്ങൾ കോതമംഗലം കോടതിയിൽ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ അനിൽ പറഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തിയതിനും, അപകടകരമാകുവിധം വാഹനം ഓടിച്ചതിനും, ബെൻസ് കാറിൻ്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന നിയമം 39-താം വകുപ്പ് പ്രകാരവും കേസെടുക്കാൻ നോട്ടീസ് നൽകിയതായി മോട്ടോർ വാഹനഗതാഗത വകുപ്പും അറിയിച്ചു. ഒരു കോടിയുടെ ആഢംബര കാർ വാങ്ങി മൂന്ന് മാസം ആയിട്ടും രെജിസ്ട്രേഷൻ ചെയ്യാത്തത് ഉൾപ്പെടെയുള്ളവ അന്വേഷണത്തിന്റെ ഭാഗമാകും.
https://kothamangalamnews.com/road-show-in-kothamangalam-area-police-take-case-against-roy-kurian.html