കോട്ടപ്പടി : നാഗഞ്ചേരി കനാലിനു സമീപം പരിക്കേറ്റ നിലയിൽ കാണപ്പെട്ട ചേരകൊക്കിനെ ( Snake Bird ) യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കുവാൻ സാധിച്ചു. കഴുത്തിൽ അപകടകരമായ എന്തോ കുരുങ്ങി ഭക്ഷണം പോലും എടുക്കാൻ കഴിയാതെ അവശനിലയിൽ കണ്ടത്തിയ പക്ഷിയെ ഫോറെസ്റ്റ് സർജന്റെ നിർദ്ദേശ പ്രകാരം കോട്ടപ്പടിയിലെ പരിസ്ഥിതി സ്നേഹികളായ ജെറിൽ ജോസും, ഷിനീതും കൂടി പിടികൂടി മേക്കപ്പാല ഫോറെസ്റ്റ് ഓഫീസിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
ഫോറെസ്റ്റ് ഓഫീസിൽ എത്തിച്ച ചേരകൊക്കിനെ ഫോറെസ്റ്റ് സർജന്റെ മേൽനോട്ടത്തിൽ തൊണ്ടയിൽ കുടുങ്ങിയ മുള്ള് മാറ്റി പക്ഷിയെ പ്രാഥമിക ചികിത്സയും നിരീക്ഷണവും നൽകിയ ശേഷം അതിന്റെ തനത് ആവാസവ്യവസ്ഥയിലേക്ക് മടക്കിവിടുകയായിരുന്നു.