കോതമംഗലം:- കോവിഡ് വ്യാപനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ നടപ്പിലാക്കുക കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉൾപ്പടെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് കോവിഡ് പ്രതിരോധ ബോധവൽക്കരണവും പരിശീലനവും നൽകി. അടിയന്തിര ഘട്ടങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടുന്ന ഡ്രൈവർ മാർക്ക് പിപി കിറ്റിന്റെ ഉപയോഗം ഉൾപ്പടെയുള്ള മുന്നെരുക്കങ്ങളെക്കുറിച്ച് പരിശീലനം നൽകി. ബോധ വൽക്കരണ ക്ലാസ്സിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നെഴ്സ് സ്മിതാ ബക്കർ ക്ലാസ്സെടുത്തു. യോഗത്തിൽ ഡ്രൈവേഴ്സിന്റെ പ്രതിനിധി അഷറഫ് ഇഎം നന്ദി പറഞ്ഞു.