Connect with us

Hi, what are you looking for?

NEWS

ഇനി ജീവന്റെ വിലയുള്ള ജാഗ്രതാ; എറണാകുളം ജില്ലയിൽ 72 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ രണ്ട് കവളങ്ങാട് സ്വദേശികൾക്ക് രോഗം

എറണാകുളം : ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി
• ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി
• ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി
• ജൂലായ് 1ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂർ സ്വദേശി
• ജൂലായ് 13 ന് റോഡ് മാർഗം മുംബൈയിൽ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി
• ജൂലായ് 12ന് വിമാനമാർഗം ഒഡീഷയിൽ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി
• ജൂലായ് 12ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തർപ്രദേശ് സ്വദേശി.

 

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

• 39 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.

• ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.

• ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു

• കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികൾക്കും,1 കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 11 ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങൾ

• 29 വയസ്സുള്ള എടത്തല സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു.ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.

• ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എൻ. എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ ഇന്ന് രോഗമുക്തി നേടി

• ഇന്ന് 1267 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 570 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14411 ആണ്. ഇതിൽ 12789പേർ വീടുകളിലും, 206 പേർ കോവിഡ് കെയർ സെന്ററുകളിലും 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 54
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി-1
 സ്വകാര്യ ആശുപത്രി- 14

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 29 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 7
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി-1
 സ്വകാര്യ ആശുപത്രികൾ – 21

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 470 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 105
 അങ്കമാലി അഡ്ലക്സ്- 232
 സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ – 72
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 പറവൂർ താലൂക്ക് ആശുപത്രി- 2
 സ്വകാര്യ ആശുപത്രികൾ – 56

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 474 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 165 പേരും അങ്കമാലി അഡല്ക്സിൽ 232 പേരും, സിയാൽ എഫ് എൽ. സി. റ്റി. സി യിൽ 72 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19പരിശോധനയുടെ 749 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നു ഇന്ന് 2263 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• കൊച്ചി നഗരസഭ പ്രദേശത്തെ ആശ പ്രവർത്തകർക്കും എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിലെ എൻ എസ് എസ് വോളന്റിയര്മാര്ക്കും പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലെ സന്നദ്ധ സേന വോളന്റിയര്മാര്ക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.

• ഇന്ന് 586 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 361 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 3931 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 544 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 99 ചരക്കു ലോറികളിലെ 115 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 47 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 15/7/20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

📲 വാർത്തകൾ മൊബൈൽ ലഭിക്കുവാൻ ജോയിൻ ചെയ്യുക.. 👇

You May Also Like

error: Content is protected !!