കോതമംഗലം: ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി സി. എം. സി പാവനാത്മ പ്രൊവിൻസ്. മൊത്തം 17ലക്ഷം രൂപയുടെ സഹായമാണ് അർഹരായവർക്ക് നൽകിയത്. സഹായത്തിന് അർഹരായവരെ പൊതുവേദിയിൽ എത്തിക്കാതെയാണ് സഹായങ്ങൾ കൈമാറിയത്. സഹായപദ്ധതിയുടെ അവസാനഘട്ടമായി 40 എൽ.ഇ.ഡി ടിവികളും ലാപ്ടോപ്പുകളും നൽകുന്നതിന്റെ ഉദ്ഘാടനം കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി. കോതമംഗലം എം. എൽ. എ. ശ്രീ. ആന്റണി ജോൺ ടിവിയും, സി. എം. സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. നവ്യമരിയ ലാപ്ടോപ്പും, വിവിധ സ്കൂൾ അധികൃതർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ഡിവോഷ്യ, കൗൺസിലേഴ്‌സ് സിസ്റ്റർ മരിയാൻസി, സിസ്റ്റർ ജൂലിയറ്റ്, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ. ഗ്ലോറി, പ്രിൻസിപ്പൽ സിസ്റ്റർ. ട്രീസാ ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ടിസാ റാണി, സ്കൂൾ പി.ടി. എ. പ്രസിഡന്റ് സണ്ണി കടൂത്താഴെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുൻപ് വിവിധ ഘട്ടങ്ങളിലായി ടി വി, കമ്പ്യൂട്ടർ, ലാപ്ടോപ്, സ്മാർട്ട്‌ഫോൺ എന്നിവ വിതരണം ചെയ്തിരുന്നു.