കോതമംഗലം: സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സിയുടെ നേതൃത്വത്തിൽ കോതമംഗലം ഉപജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അയൽപക്ക പഠന കേന്ദ്രങ്ങൾക്കും, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾക്കും,എം ജി എൽ സി സ്കൂളുകൾക്കും നൽകുന്ന ടെലിവിഷനുകളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,വാർഡ് കൗൺസിലറായ ഹരി എൻ വൃന്ദാവൻ,പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗം ഷേർലി മാർക്കോസ്,കോതമംഗലം വിദ്യാഭ്യാസ ഓഫീസർ കെ ലത,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എൻ അനിത,കോതമംഗലം ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി ജോതിഷ്,ട്രെയിനർ എൽദോ പോൾ,ക്ലസ്റ്റർ കോർഡിനേറ്റർമാരായ എ ഇ ഷെമീദ,സിന്ധു പി ശ്രീധർ,ജീന മാത്യു,സൗമ്യ മത്തായി,സിനി സി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കവളങ്ങാട് സെൻട്രൽ ലൈബ്രറി,ആയപ്പാറ സോഷ്യൽ വെൽഫെയർ ആർട്സ് സൊസൈറ്റി, ഏകാധ്യാപക വിദ്യാലയങ്ങളായ ആനന്ദംകുടി,എളംബ്ലാശേരി,ഞായപ്പിള്ളി അംഗൻവാടി,പ്രതിഭാ കേന്ദ്രങ്ങളായ വെളിയംകുന്ന് കോളനി, കമ്മ്യൂണിറ്റി ഹാൾ,314,61-)0 നമ്പർ അംഗൻവാടി നെല്ലിക്കുഴി,യുവജനസംഘം വായനശാല കുത്തുകുഴി എന്നിവിടങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര ശിക്ഷ കേരള കുട്ടികൾക്ക് ടെലിവിഷനുകൾ നൽകിയത്. പൊതുജന പങ്കാളിത്തത്തോടെ കോതമംഗലത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കു ഓൺലൈൻ പഠന സൗകര്യമൊരുക്കി,പാർശ്വവൽക്കരണമില്ലാത്ത ക്ലാസ്മുറികൾ സാധ്യമാക്കുമെന്ന് എംഎൽഎ ചടങ്ങിൽ പറഞ്ഞു.