കോതമംഗലം: കോതമംഗലം മിനി സിവിൽ സ്‌റ്റേഷനിലെ അവസാന ഓഫീസും ഇന്ന് (06/07/2020) പ്രവർത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുവാനുണ്ടായിരുന്ന ഏക ഓഫീസായ ജോയിന്റ് ആർ ടി ഒ ഓഫീസാണ് ഇന്ന് പ്രവർത്തനം ആരംഭിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി ആന്റണി ജോൺ എംഎൽഎ നാട മുറിച്ച് ഓഫീസിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. താലൂക്ക് ഓഫീസ്,താലൂക്ക് ഓഫീസ് (ഇലക്ഷൻ),താലൂക്ക് സപ്ലൈ ഓഫീസ്,ലീഗൽ മെട്രോളജി ഓഫീസ്,ചരക്ക് സേവന നികുതി ഓഫീസ്,ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസ്,പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം ഓഫീസ്,സബ് ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസ്,സബ് ഡിസ്ട്രിക്ട് ഇൻഡസ്ട്രിയൽ ഓഫീസ്,ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി ഓഫീസ്,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,പി ഡബ്ല്യൂ ഡി റോഡ്സ് പോത്താനിക്കാട്,സ്കൗട്ട് ആൻ്റ് ഗൈഡ് ഇത്രയും ഓഫീസുകൾ നിലവിൽ സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതോടൊപ്പം ജോയിന്റ് ആർ ടി ഒ ഓഫീസുകൂടി ഇന്ന് പ്രവർത്തനം ആരംഭിച്ചതോടെ 19 ഓഫീസുകളുടെ സേവനം ഇനി മുതൽ മിനി സിവിൽ സ്റ്റേഷനിൽ ലഭ്യമാകും.
