കോതമംഗലം : കോതമംഗലം സ്വദേശിനിയായ 6 വയസുകാരി അമയ ഷിജു ആലപിച്ച ആത്മാവിന്റെ രോദനം എന്നാ കവിത കേൾക്കുന്ന ഏവരുടെയും മനസ്സിൽ ഒരു നൊമ്പരം കോറിയിട്ടുകൊണ്ടാണ് കടന്നു പോകുന്നത്. കാമുകനോടൊപ്പം ജീവിക്കുവാൻ സ്വന്തം ചോര കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊല്ലുന്നതും, ആകുഞ്ഞിന്റെ ആത്മാവിന്റെ രോദനവും, നൊമ്പരവുമൊക്കെയാണ് ഈ കവിതയിലൂടെ പറഞ്ഞു വെക്കുന്നത്. ഹൃദയത്തിൽ സ്പർസിക്ക തക്ക രീതിയിലാണ് അമയ ഈ കവിത ആലാപിച്ചിരിക്കുന്നതും.
സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത ആത്മാവിന്റെ രോദനം എന്നാ ഈ കവിതയുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്കോതമംഗലം ഇഞ്ചൂർ സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനും, കവിയും, ഗായകനുമായ വി. ജെ. ജോർജ് വലിയകുന്നേൽ ആണ്. ഇപ്പോൾ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ ആയി ജോലി നോക്കുന്ന ജോർജ് തന്റെ ഒഴിവ് സമയത്താണ് കവിതകൾ കുത്തി കുറിക്കുന്നത്. ഇതിനു മുൻപ് കൊറോണ ഗാനവുമായി ജോർജ് ജന മനസുകളിൽ ഇടം നേടിയിരുന്നു.കോതമംഗലം മലയിൻകീഴ് ഫാ. ജെ ബി എം സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും, ഇഞ്ചൂർ ചേലച്ചുവട്ടിൽ ഷിജു, കല ദമ്പതികളുടെ മകളുമാണ് അമയ.