കോതമംഗലം: രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിനും പെട്രോൾ, ഡീസൽ വില നിശ്ചയാവകാശം കേന്ദ്ര സർക്കാർ ഏറ്റെടുത്ത് കൂത്തക സ്വകാര്യ കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ആവശ്യപ്പെട്ടു.എച്ച്.എം.എസിന്റെ നേതൃത്വത്തിൽ നെല്ലിമറ്റം മേഖലാ കമ്മറ്റി രൂപീകരണവും കൊടിമര ഉദ്ഘാടനവും കോളനി പടി ജംങ്ഷനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മനോജ് ഗോപി.
കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചാണ് പരിപാടി നടത്തിയത്. ചടങ്ങിൽ ഷാമോൻ കാസിം അദ്ധ്യക്ഷനായി. പി.കെ.സുബാഷ്. ജനകൻ ഗോപിനാഥ്, സൈനുമോൻ സൈനുദ്ദീൻ, അനൂപ് പരീത്, , ജോർജ്ജ് കുര്യാക്കോസ്, അനിൽ ജോർജ്ജ്, സോമൻ കെ.ജി., ജിനേഷ് എം.കെ. തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ കമ്മറ്റി ഭാരവാഹികളായി ഷാമോൻ കാസിം പ്രസിഡന്റായും ജനകൻ ഗോപിനാഥ് ജനറൽ സെക്രട്ടറിയായും എൽദോസ് സുനിൽ ട്രഷറായും പി.കെ.സുബാഷ് കോ-ഓർഡിനേറ്ററായും ഒൻപതംഗ എക്സിക്യുട്ടിവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.