പല്ലാരിമംഗലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം പല്ലാരിമംഗലം വെയ്റ്റിംഗ് ഷഡ് യൂണിറ്റിന്റെ കീഴിലെ കൈരളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രണ്ടേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. തെൽവിത്ത് വിതക്കൽ കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ഇസ്മായിൽ നിർവ്വഹിച്ചു. കർഷക സംഘം യൂണിറ്റ് സെക്രട്ടറി എ എസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എൻ ബാലകൃഷ്ണൻ കവളങ്ങാട് ഏരിയാ സെക്രട്ടറി കെ ബി മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ടി പി എ ലത്തീഫ്, വില്ലേജ് പ്രസിഡന്റ് എം എം ഷിഹാബ്, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, പി കെ മുഹമ്മദ്, പി എസ് ജാസ്, ടി എം നുറുദ്ധീൻ എന്നിവർ പങ്കെടുത്തു.
