കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ എത്തിയതായും, ആദ്യ ഘട്ട പാഠപുസ്തക വിതരണം നാളെ (26/06/2020) ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആലുവയിലെ പാഠപുസ്തക ഡിപ്പോയിൽ നിന്നുമാണ് സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ ലഭിക്കുന്നത്. കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ 36 സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ വഴിയാണ് ഉപജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. ഗവൺമെന്റ്, എയ്ഡഡ് മേഖലകളിലായി 67 പ്രൈമറി സ്കൂളുകളും,28 ഹൈസ്കൂളുകളുമാണ് കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഉള്ളത്. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലേക്കായി 61738 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നതെന്നും എംഎൽഎ പറഞ്ഞു.
