കോതമംഗലം: നെല്ലിക്കുഴി പൂമറ്റം കവലയിൽ വാടക വീട്ടിൽ കഴിയുന്ന പാചക തൊഴിലാളിയായ അസീസിന്റെ കുഞ്ഞുങ്ങൾക്കും, കുട്ടമ്പുഴ കുറ്റ്യാൻചാൽ കമ്പിപാലം ദേവുഅമ്മയുടെ തണലിൽ പഠിക്കുന്ന കൊച്ചുമക്കൾക്കും പഠന സ്വാന്തനവുമായി വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി. ഈ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായ് സൗകര്യമില്ലാത്തതിനാൽ അടുത്ത വീടുകളിൽ പോയി ആയിരുന്നു ക്ലാസ്സുകൾ പഠിച്ചു കൊണ്ടിരുന്നന്നത്. ഇവർക്ക് സ്വന്തം വീട്ടിൽ ഓൺലൈൻ പഠന സൗകര്യമില്ലെന്ന് അറിഞ്ഞ് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയുടെ TV ചലഞ്ച് പദ്ധതിയിൽപ്പെടുത്തിയാണ് TV വാങ്ങി നൽകിയത്. നൂറിലധികം നിർധന വിദ്യാർത്ഥികൾക്ക് വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ല കമ്മിറ്റി ഇതിനകം TV വാങ്ങി നൽകി കഴിഞ്ഞു.
നെല്ലിക്കുഴിയിൽ TV വിതരണോദ്ഘാടന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച് CPl M ഏരിയ സെക്രട്ടറി Rഅനിൽകുമാറും കുട്ടംപുഴയിൽ വാർഡ് മെമ്പർ CP അബ്ദുൾ കരീം അധ്യക്ഷത വഹിച്ച് സമിതി ഏരിയ സെക്രട്ടറി KAനൗഷാദും നിർവ്വഹിച്ചു. സമിതി ജില്ല, ഏരിയ ഭാരവാഹികളായ MU അഷ്റഫ്, PM മജീദ്, PH ഷിയാസ്, CEനാസർ,NB യൂസഫ്, K Kബഷീർ, അൻസാർ KB, നവാസ് ചേലക്കുളം, അനിൽകുമാർ, TT സജീവ്, ജോയ് ദേവസ്യ, ഷാജീവ്, M Mബഷീർ , KM മത്തായി തുടങ്ങിയവർ ഇരു സ്ഥലങ്ങളിലുമായി സന്നിഹിതരായിരുന്നു.