Connect with us

Hi, what are you looking for?

NEWS

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ.

കോതമംഗലം:വീടുകളിൽ ക്ലാസ്സുകൾ കാണുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുവാൻ ഒരു വിധത്തിലും നിവർത്തിയില്ലാത്ത തീർത്തും നിർധനരായ കുട്ടികൾക്ക് അതിനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ രൂപീകരിച്ചിരുക്കുന്ന പദ്ധതിയാണ് “ഓക്സീലീയാ 2020”. പദ്ധതിയുടെ ഭാഗമായി 35 കുട്ടികൾക്ക് ടെലിവിഷൻ, ടാബ്‌,സ്മാർട്ട് ഫോൺ,കേബിൾ കണക്ഷൻ തുടങ്ങിയവയാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.

 

ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ഗ്ലോറി സി എം സി,മുൻസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്,മേരി തോമസ്,ജാൻസി മാത്യൂ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ടിസാ റാണി, ഡെപ്യൂട്ടി എച്ച് എം സിസ്റ്റർ ജൂലി ജോർജ്,സ്കൂൾ പി റ്റി എ പ്രസിഡന്റ് സണ്ണി കടൂത്താഴെ,എം പി റ്റി എ പ്രസിഡന്റ് പ്രിയ സാബു,പി റ്റി എ വൈസ് പ്രസിഡന്റ് എം എം സണ്ണി തുടങ്ങിയവർ സംസാരിച്ചു. ഡീൻ കുര്യാക്കോസ് എം പി യും ആന്റണി ജോൺ എം എൽ എ യും ടെലിവിഷനുകൾ നൽകി പദ്ധതിയുടെ ഭാഗമായി.

📲 Join Whatsapp Group
https://chat.whatsapp.com/DacNR34wLQfKFGwmAko2M3

You May Also Like

error: Content is protected !!