കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്കും, പത്താം ക്ലാസ് വിദ്യർത്ഥിനിക്കും, ഏഴാം ക്ലാസ്സുകാരനായ സഹോദരനും ഓൺലൈൻ ക്ലാസ്സ്മുറിയൊരുക്കി ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്. ഇക്കുറി മെമ്പറോടൊപ്പം ഇതിനായി കൈകോർത്തത് പല്ലാരിമംഗലത്തെ വെള്ളാരമറ്റത്ത് പുതിയ താമസക്കാരിയും, നെടുമ്പാശേരി എയർപോർട്ടിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ സൈന്റിസ്റ്റുമായ നീത മോഹനൻ പിള്ളയാണ്. ബ്ലോക് മെമ്പറുടെ ആവശ്യപ്രകാരം ഇവർ പുതിയ ടെലിവിഷനും, ഡിഷ് കണക്ഷനും വാങ്ങി കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, നീത മോഹനൻപിള്ള, സഹോദരൻ റിട്ടയേർഡ് റെയ്ഞ്ച് ആഫീസർ സാബു, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി കെ മുഹമ്മദ്, ടി പി എ ലത്തീഫ്, ബ്രാഞ്ച് സെക്രട്ടറി എ ഇ റിൻസ്, മുൻ ബ്രാഞ്ച് സെക്രട്ടറി പി എം കബീർ, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഷിയാസ് എന്നിവർ ടെലിവിഷൻ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ വെള്ളരമറ്റത്താണ് കുട്ടികൾ താമസിക്കുന്നത്.