കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റിൻ്റെ പ്രവർത്തനം നാളെ (10/06/2020) മുതൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആശുപത്രിയിലെ പേ വാർഡിന് മുൻവശമുള്ള സ്ഥലമാണ് ഇതിനു വേണ്ടി സജ്ജീകരിച്ചിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്ന മറ്റ് രോഗികളുമായി സമ്പർക്കത്തിൽ വരാത്ത വിധമാണ് സ്രവം ശേഖരിക്കുന്ന യൂണിറ്റ് ഒരുക്കിയിട്ടുള്ളത്. കോവിഡ് 19 പ്രകാരം ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമുള്ള ആളുകളുടെ സ്രവം മാത്രമേ ഇവിടെ ശേഖരിക്കുകയുള്ളൂ.
സ്രവം ശേഖരിക്കുന്ന ഡോക്ടർക്കും നഴ്സിനും ആവശ്യമായ പി പി ഐ കിറ്റും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്രവ പരിശോധനയ്ക്ക് ആലുവയിലോ,മുവാറ്റുപുഴയിലോ ഉള്ള കളക്ഷൻ സെൻ്ററിൽ എത്തണമായിരുന്നു. സ്രവ പരിശോധനകൾ ഊർജിതമാക്കുന്ന സാഹചര്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സ്രവ കളക്ഷൻ യൂണിറ്റ് ആരംഭിക്കുന്നത് ഏറെ പ്രയോജനകരമാവുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.