എറണാകുളം: കോതമംഗലം താലൂക്കിലെ പരാതി പരിഹാര അദാലത്ത് നാളെ (5-6-2020) നടക്കും. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത് നടത്തുക. അപേക്ഷകൾ ഇന്ന് (4-6-2020) രാവിലെ 11 മുതൽ വൈകീട്ട് 4 വരെ താലൂക്ക് പരിധിയിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിക്കണം. വ്യാഴാഴ്ച (5-6-2020) രാവിലെ 11 മുതൽ ഒന്നു വരെ ജില്ലാ കളക്ടർ എസ്.സുഹാസുമായി വീഡിയോ കോൺഫറൻസിലൂടെ പരാതി പങ്കുവയ്ക്കാം. അപേക്ഷ സമർപ്പിച്ച അക്ഷയ കേന്ദ്രത്തിൽ തന്നെയാണ് വീഡിയോ കോൺഫറൻസിനും എത്തേണ്ടത്. വെള്ള പേപ്പറിൽ തയാറാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. റേഷൻ കാർഡിൻ്റെ കോപ്പിയും അദാലത്തിന് എത്തുമ്പോൾ കൊണ്ടുവരണം.


























































