Connect with us

Hi, what are you looking for?

NEWS

പോലീസ് നടത്തിയ പ്രത്യേക പരിശോധനത്തിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ

 

കോതമംഗലം : ആലുവ റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക പരിശോധനത്തിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ. റേഞ്ച് ഡി ഐ ജി തോംസൺ ജോസിൻ്റെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിലായി. ഇതിൽ 26 വലിയ വാഹനങ്ങളും, 168 മറ്റ് തരത്തിലുള്ള വാഹനങ്ങളും ഉൾപ്പെടും. അമിതവേഗതയിൽ വാഹനമോടിച്ച 37 ഡ്രൈവർമാർ പിടിയിലായി. അപകടകരമായി വാഹനമോടിച്ച 87 പേരെ പിടികൂടി. ഇതിൽ പതിമൂന്നെണ്ണം വലിയ വാഹനങ്ങൾ ഓടിച്ചവരാണ്. അനധികൃത പാർക്കിംഗിന് 383 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ 255 വലിയ വാഹനങ്ങളും 128 മറ്റ് വാഹനങ്ങളും ഉൾപ്പെടും. ലെയിൻ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച 93 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേർ പിടിയിലായി. അമിതഭാരം കയറ്റിയ 35 വാഹനം കസ്റ്റഡിയിലെടുത്തു.

 

ആലുവ, മുനമ്പം, പെരുമ്പാവൂർ ,മുവാറ്റുപുഴ, പുത്തൻകുരിശ് സബ്ഡിവിഷനുകളിൽ പ്രത്യേക സംഘമായിട്ടായിരുന്നു പോലീസ് പരിശോധന. മൂവായിരത്തിലേറെ വാഹനങ്ങളാണ് ഒറ്റ ദിവസം പരിശോധിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

You May Also Like

CHUTTUVATTOM

വാരപ്പെട്ടി: പഞ്ചായത്തിലെ മൈലൂര്‍ ടീം ചാരിറ്റി വാര്‍ഷിക പൊതുയോഗവും സി.കെ അബ്ദുള്‍ നൂര്‍ അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. കഴിഞ്ഞ 9 വര്‍ഷമായി കോതമംഗലം താലൂക്കിലെ മൈലൂരില്‍ പ്രവര്‍ത്തിക്കുന്ന ടീം ചാരിറ്റി സാമൂഹിക...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍ കീച്ചേരിപടിയില്‍ എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍...

CHUTTUVATTOM

കോതമംഗലം: വിമലഗിരി പബ്ലിക് സ്‌കൂളിലെ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. കാരക്കുന്നം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ട് ഡാമില്‍ ലൈറ്റുകളുടെ വര്‍ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്‍ന്നപ്പോള്‍, രാത്രിയിലെ ഭൂതത്താന്‍കെട്ട് അത്ഭുതലോകം തീര്‍ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര്‍ പേഴ്‌സണായി കോണ്‍ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്‍സിലില്‍ വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി...

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

error: Content is protected !!