Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുമായി 6,13,76,444.86/- രൂപയുടെ 7 പദ്ധതികൾ നടപ്പിലാക്കുന്നു: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി 

കോതമംഗലം :കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുമായി 6, 13,76,444.86/- രൂപയുടെ 7 പദ്ധതികൾ നടപ്പിലാക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു
. കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പുവരുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.കോതമംഗലം നഗരത്തിൽ വൈദ്യുതി തടസ്സം കുറക്കുന്നതിനും, സുരക്ഷിതവും, മെച്ചപ്പെട്ടതുമായ വോൾട്ടേജോടുകൂടിയ പവർ ലഭ്യമാകുന്നതിനുമായി പ്ലാൻ പദ്ധതികളായ ദ്യുതി, RDSS എന്നിവ നടപ്പിലാക്കിവരുന്നു. ഇവയുടെ വിശദാംശ ങ്ങളും നിലവിലെ സ്ഥിതിയും അനുബന്ധമായി ചേർക്കുന്നു.

ഇലക്ട്രിക്കൽ സെക്ഷൻ കോതമംഗലം 1 ന് കീഴിൽ – 1.8 കിലോമീറ്റർ ഭൂഗർ കേബിൾ കോതമംഗലം 220 കെ വി സബ് സ്റ്റേഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ സ്ഥാപിക്കൽ,കോതമംഗലം സെക്ഷൻ -1 ന് കീഴിൽ – 2.2 കിലോമീറ്റർ ഭൂഗർഭ കേബിൾ വിമലഗിരി ജംഗ്ഷൻ മുതൽ ഗ്യാസ് ഗോഡൗൺ (ബൈപ്പാസ് വഴി) വരെ സ്ഥാപിക്കൽ, കോതമംഗലം സെക്ഷൻ -2 ന് കീഴിൽ 1.5 കിലോമീറ്റർ ഭൂഗർഭ കേബിൾ കോതമംഗലം 220 കെ വി സബ്സ്റ്റേഷൻ മുതൽ എം എ ഇന്റർനാഷണൽ സ്കൂൾ വരെ സ്ഥാപിക്കൽ എന്നീ 3 പ്രവർത്തികൾ RDSS പദ്ധതിയിൽ ഉൾപ്പെടുത്തിയും, കോതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ 1 ന് കീഴിൽ നങ്ങേലിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, കോതമംഗലം സെക്ഷൻ 1 ഇളമ്പ്ര ട്രാൻസ്ഫോർമറിന് കീഴിൽ 3.3 കിലോമീറ്റർ LT ലൈൻ റീ കണ്ടക്ടറിങ്, കോതമംഗലം സെക്ഷൻ 1- കള്ളാട് ട്രാൻസ്ഫോർമറിന് കീഴിൽ 3.4 കിലോമീറ്റർ LT ലൈൻ റീ കണ്ടക്ടറിങ്, കോതമംഗലം സെക്ഷൻ 1- മിനിപ്പടി ട്രാൻസ്‌ഫോർമറിന് കീഴിൽ 3.4 കിലോമീറ്റർ LT ലൈൻ റീ കണ്ടക്ടറിങ് എന്നീ നാലു പ്രവർത്തികൾ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് നിർവഹിക്കുന്നതെന്നും നിലവിൽ 3 പദ്ധതികൾ പൂർത്തീകരിച്ചതായും അവശേഷിക്കുന്ന പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :നേര്യമംഗലം ഇഞ്ചതൊട്ടിയിൽ കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു. ഇഞ്ചതൊട്ടിയിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തുക്കുപാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. നേര്യമംഗലം വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾതുക്കുപാലത്തിന് സമീപം...

NEWS

കോതമംഗലം: ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ QAS പ്രക്രിയയിൽ A+ ഗ്രേഡ് ലഭിച്ചു കേരളത്തിലെ മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും അംഗീകാരം നൽകുന്നതിനുമായി...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി തൈകൾ ഉൾപ്പെടെയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു....

NEWS

കോതമംഗലം: ഉപജില്ല കായിക മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൂഹ് ആണ് നായയുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് നൂഹിനെ ആശുപത്രിയിലെത്തിച്ച്...

NEWS

വാരപ്പെട്ടി: ജലവിതരണം വിച്ഛേദിച്ച പൈപ്പ് ശരിയായ രീതിയില്‍ അടക്കാത്തതിനാല്‍ വാരപ്പെട്ടിയില്‍ കുടിവെള്ളം പാഴാകുന്നു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തു കൂടി ഇളങ്ങവത്തേക്കുള്ള റോഡിനരികില്‍ വട്ടപ്പറമ്പിലാണ് അഞ്ച് വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന്...

NEWS

കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍നിന്ന്  വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചു. നാല് പേര്‍ പിടിയില്‍. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍...

NEWS

കോതമംഗലം : ആധാര്‍ അധിഷ്ഠിതമായി പണമിടപാടുകള്‍ നടത്തുന്ന സംവിധാനത്തിലെ ഡാറ്റാ ചോര്‍ച്ച കണ്ടെത്തുകയും അവ തടയുവാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ കൈമാറുകയും അവ സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുന്ന സഹായം നല്‍കുകയും ചെയ്തതിന് എംഎ കോളേജ് അധ്യാപികക്ക്...

NEWS

കോതമംഗലം :ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈ ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട്‌ പ്രകാരം അന്തിമ തീരുമാനം കൈക്കൊള്ളുന്നതാ ണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി...

NEWS

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച മൂന്ന്ദിവസക്കാലം നീണ്ടുനിന്ന കേരളോത്സവം സമാപിച്ചു. കലാമത്സങ്ങൾ പഞ്ചായത്ത് ഹാളിലും കായിക മത്സരങ്ങൾ ഇഎംഎസ് സ്റ്റേഡിയത്തിലുമാണ് നടന്നത്. വോളിബോൾ ക്രിക്കറ്റ് ഫുട്ബോൾ എന്നീ...

error: Content is protected !!