കോതമംഗലം : 4 ഇയേർസ് ചലച്ചിത്ര പ്രവർത്തകരെ ആദരിച്ച് എം. എ. കോളേജ്. ചിത്രത്തിന്റെ സംവിധായകനും എം. എ. എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർഥിയുമായ രഞ്ജിത്ത് ശങ്കർ, താരങ്ങളായ സർജനു ഖാലിദ്, പ്രിയ പി വാര്യർ, ക്യാമറാമാൻ സാലു കെ തോമസ് എന്നിവരെയാണ് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് പൊന്നാട അണിയിച്ച് ആദരിച്ച് ഓണാശംസകൾ നേർന്നത്.എംഎ കോളേജ് പശ്ചാത്തലമായി എം എ കോളേജിന്റെ കഥ പറയുന്ന പ്രണയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്.
സർജനു ഖാലിദാണ് നായകൻ പ്രിയ പി വാര്യർ ആണ് ചിത്രത്തിലെ നായിക. സംവിധായകനും ക്യാമറമാനും എം എ കോളേജിലെ പൂർവ വിദ്യാർത്ഥികൾ ആണ് എന്ന പ്രത്യേകത കൂടി ഉണ്ട്. നാഷണൽ അവാർഡ് ജേതാവ് കൂടിയായ മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. രഞ്ജിത്ത് ശങ്കർ കോതമംഗലം എം. എ എഞ്ചിനീറിയിങ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും മധു നീലകണ്ഠൻ എം എ ആർട്സ് കോളേജ് പൂർവ്വ വിദ്യാർത്ഥിയുമാണ്. ക്യാമ്പസുമായി ഇരുവർക്കും ഉള്ള മുൻ പരിചയവും അടുപ്പവും ചിത്രത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടും.
സണ്ണി എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. യുവത്വത്തിന്റെ കലാലയവും പ്രണയവും പ്രമേയമാകുന്ന ചിത്രമാണിത്.
വിശാൽ കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് സർജനു ഖലീദ് വേഷമിടുന്നത്. പ്രിയ പി വാര്യർ ഗായത്രി അരുൺകുമാറായി വേഷമിടുന്നു.താന്‍ പഠിച്ച കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പശ്ചാത്തലമായി ഒരു പ്രണയ സിനിമ ചെയ്യണമെന്ന ആഗ്രഹപൂർത്തികരണം കൂടിയാണ് രഞ്ജിത് ശങ്കറിനിത്.
ഫോര്‍ ഇയേഴ്‌സ് ഒരു ലവ് സ്റ്റോറിയാണ്. ഒരു യങ്ങ് കോളേജ് ലൗ സ്റ്റോറി. ഇങ്ങനെയൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഇത്തരമൊരു സിനിമ ചെയ്യണം എന്നത്. താൻ പഠിച്ച കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് കോളേജിൽ വെച്ച് ഒരു ലൗ സ്റ്റോറി ചെയ്യണം എന്നത് വലിയയൊരു ആഗ്രഹം ആയിരുന്നു . എംഎ കോളേജില്‍ ഷൂട്ട് ചെയ്യുന്നതിനായി താന്‍ രണ്ട് മൂന്ന് തിരക്കഥകള്‍ എഴുതിയിരുന്നു. പക്ഷെ അത് പോര എന്ന് തോന്നി. കാരണം കോളേജിനോടുള്ള സ്‌നേഹം കൃത്യമായി കാണിക്കാന്‍ സാധിക്കുന്ന സിനിമയായിരിക്കണം.
കോതമംഗലം തന്റെ വ്യക്തിത്വത്തിനെ ഒരുപാട് സഹായിച്ചൊരിടമാണ്. താന്‍ വേറെ കോളേജിൽ ആണ് എഞ്ചിനീയറിംഗ് പഠിച്ചിരുന്നതെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ആളാകില്ലായിരുന്നു എന്നത് ഉറപ്പാണ്. അതുകൊണ്ട് കോതമംഗലത്തിനോട് എനിക്കൊരു സ്‌നേഹമുണ്ട് രഞ്ജിത്ത് പറഞ്ഞു.
