Connect with us

Hi, what are you looking for?

NEWS

ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

കോതമംഗലം :ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി യാണ് ലൈറ്റുകൾ സ്ഥാ പിച്ചിട്ടുള്ളത്.പിണ്ടിമന ഗ്രാമ പഞ്ചായത്ത് പരിധിയിലെ വേട്ടാമ്പാറ കടക്കാസിറ്റി,കുളങ്ങാട്ടുകുഴി ബസ് സ്റ്റാൻഡ് ജംഗ്ഷൻ,മാലിപ്പാറ ചർച്ച് ജംഗ്ഷൻ,അടിയോടി ഓക്സിജൻ ബയോ ഡൈവേഴ്സിറ്റി പാർക്ക്
എന്നീ 4 പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എം എൽ എ അതാത് കേന്ദ്രങ്ങളിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അദ്ധ്യക്ഷയായി .ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ്,പിണ്ടിമന ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സിബി പോൾ ,ടി കെ കുമാരി ,ജിൻസ് മാത്യു ,എസ് എം അലിയാർ മാഷ് ,ഫാദർ ജോഷി നിരപ്പേൽ ,പി എം മുഹമ്മദാലി ,ബിജു പി നായർ ,എം എം ജോസഫ്, അജിലാൽ മീരാൻ, വി കെ കുഞ്ഞ് ,ടി എസ് സതീഷ്, വിവിധ
രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസ്കാരിക രംഗത്തെ പ്രിയ നേതാക്കളും പ്രദേശവാസികളും പങ്കെടുത്തു.

പിണ്ടിമന പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന വേട്ടാമ്പാറ ,കുളങ്ങാട്ടുകുഴി, മാലിപ്പാറ പ്രദേശളിലെ വന്യമൃഗശല്യം കൊണ്ട് പ്രയാസപ്പെടുന്ന പ്രദേശവാസികൾക്ക് ഹൈമാസ്റ്റ്‌ വെളിച്ചം ചെറിയ ആശ്വാസമാകുമെന്നും അതോടൊപ്പം ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്സിജൻ ബയോ ഡൈവേഴ്സിറ്റി പാർക്കിലും ,ഓപ്പൺ ജിമ്മിലും ചിൽഡ്രൻസ് പാർക്കിലും അടിയോടി ജംഗ്ഷനിലും എത്തുന്ന സ്വദേശ -വിദേശ സഞ്ചാരികൾക്കും വെളിച്ചം സഹായമാവുമെന്നും എം എൽ എ പറഞ്ഞു .
ഇതിനകം പഞ്ചായത്ത് പരിധിയിലെ മുത്തംകുഴി ,ആയക്കാട് ,പുലിമല ചർച്ച് ജംഗ്ഷൻ ,അയിരൂർ പാടം പള്ളിക്കവല ,ആയക്കാട് തൈക്കാവുംപടി എന്നീ പ്രധാന ജംഗ്ഷനുകളിൽ എം എൽ എ യുടെ വെളിച്ചം പദ്ധതിയിൽ ഹൈമാസ്റ്റ് ,മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

error: Content is protected !!