പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ആലുവയില്‍ എത്തിയത്. അവിടെനിന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ശേഷം ഓട്ടോറിക്ഷയില്‍ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് ഇവര്‍ അന്വേഷണസംഘത്തിന്റെ പിടിയിലായത്.. കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. അവരുടെ ഭാര്യമാരാണ് പിടിയിലായ സ്ത്രീകള്‍. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ വിലയ്ക്ക് വില്‍പ്പന നടത്തി തിരിച്ചു പോവുകയാണ് ഇവരുടെ രീതി.. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം കേരളത്തില്‍ കഞ്ചാവുമായിവന്ന് വില്‍പ്പന നടത്തി മടങ്ങി പോകുന്നതായിരുന്നു പതിവ്. സംശയം തോന്നാതിരിക്കാന്‍ വട്ടക്കാട്ടുപടിയില്‍ വാടക വീട് എടുത്തിരുന്നു. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കുന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ എ എസ് പി ശക്തി സിംഗ് ആര്യ, ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, എസ്‌ഐ റിന്‍സ് എം തോമസ് എഎസ്‌ഐമാരായ പി.എ അബ്ദുല്‍ മനാഫ്,റെനി ,സീനിയര്‍ സിപിഒമാരായ വര്‍ഗീസ് വേണാട്ട്, ടി.എ അഫ്‌സല്‍,ബെന്നി ഐസക്,രജിത്ത് രാജന്‍, സിപിഒമാരായ നിസാമുദ്ദീന്‍, അരുണ്‍,നജ്മി, സ്വാമി ദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
