കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ്
ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം മത്സരാർത്ഥികൾ മൂന്ന് ദിവസങ്ങളിൽ മാറ്റുരയ്ക്കും. ചടങ്ങിൽ എം എ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അർചെറി അസോസിയേഷൻ സെക്രട്ടറി ഗോകുൽനാഥ്, അസോസിയേഷൻ ഭാരവാഹികളായ പന്മന മഞ്ചേഷ്, സജീവൻ ജി, കോമ്പറ്റിഷൻ ഡയറക്ടർ വിഷ്ണു റെജി എന്നിവർ സംസാരിച്ചു.



























































