കോതമംഗലം : ചെറുവട്ടൂര്‍ 314 ആശാന്‍പടി കനാല്‍ ജംഗ്ഷനില്‍ യുവതയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2-ാമത് അഖില കേരള വടംവലി മത്സരം 314 കനാല്‍ ജംഗ്ഷനില്‍ ഫ്‌ലഡ് ലൈറ്റ് കോര്‍ട്ടില്‍ നടത്തപ്പെട്ടു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് ഷെമീര്‍ എം.കെ, സെക്രട്ടറി അനീഷ് എ.ആര്‍,കണ്‍വീനര്‍ സനല്‍ ടി.കെ, ട്രഷറാര്‍ അനൂപ് എം.വി, വൈസ് പ്രസിഡന്റുമാരായ പ്രജീഷ് പി.കെ,അഖില്‍ രാജു, ജോയിന്റ് സെക്രട്ടറിമാരായ പ്രവീണ്‍ എ.വി, പ്രവീണ്‍ ഗോപി, രക്ഷാധികാരികളായ രാജേഷ് പി.കെ, വിനയന്‍ കെ.ആര്‍,വിനോദ് പി.റ്റി തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് കൈകൊട്ടിക്കളിയുണ്ടായിരുന്നു.






















































