Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപയുടെ പദ്ധതി നടപ്പിലാക്കും :മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോതമംഗലം : കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപചിലവഴിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു . ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് .കോതമംഗലത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഭയില്‍ ശ്രദ്ധയില്‍കൊണ്ടുവന്നു . നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും ആതുരാലയങ്ങളുമുള്‍പ്പെടെ ,നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം പട്ടണത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു . പ്രകൃതിക്ഷോഭം പോലുള്ള പ്രതികൂലസാഹചര്യങ്ങളില്‍ വൈദ്യുതി തടസ്സത്തിന്റെ കാലദൈര്‍ഘ്യം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ടി സാഹചര്യങ്ങളില്‍ വൈദ്യുതിബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ട്. കോതമംഗലം ടൗണ്‍ മേഖലയില്‍ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി കെ.എസ്.ഇ.ബി.എല്‍-ന്റെ ദ്യുതി -1, ആര്‍ഡിഎസ്എസ് ഫെയ്‌സ് കക പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസലുകള്‍ ആവിഷ്‌കരിച്ചിട്ടുള്ളതാണ്. ടി പദ്ധതികളുടെ ആവശ്യകതയും വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു. നിലവില്‍ കോതമംഗലം 220 കെ.വി സബ് സ്റ്റേഷനില്‍ നിന്നും കോഴിപ്പിള്ളി, കവളങ്ങാട്, ടൗണ്‍ എന്നീ മൂന്നു 11 കെ.വി ഫീഡറുകള്‍ ഏകദേശം 450 മീറ്ററോളം ഒരേ പോസ്റ്റുകളിലൂടെയാണ് വലിച്ചിരിക്കുന്നത്. ശേഷം ഏകദേശം കിലോമീറ്ററോളം കോഴിപ്പിള്ളി, ടൗണ്‍ ഫീഡറുകളും ഒരേ പോസ്റ്റുകളിലൂടെ കടന്നു വരുന്നുണ്ട്. ഇക്കാരണത്താല്‍ ഈ സ്ഥലങ്ങളില്‍, ഇതില്‍ ഏതു ഫീഡറിന് കംപ്ലൈന്റ് വന്നാലും 3 ഫീഡറുകളും പെര്‍മിറ്റ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കോഴിപ്പിള്ളി ഫീഡര്‍ ഹൈറേഞ്ച് ജംഗ്ഷന്‍ വരെയും, കവളങ്ങാട് ഫീഡര്‍ അരമനപ്പടി വരെയും മൊത്തം 5.15 കെ.എം ദൂരം യു.ജി കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി, ഹൈറേഞ്ച് ജംഗ്ഷനിലും, കോഴിപ്പിള്ളി ജംഗ്ഷനിലും ആര്‍.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി എന്നിവക്കായി ആകെ 2,27,60,000/ രൂപയുടെ പ്രവൃത്തികള്‍ ദ്യുതി-1 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റോഡ് കട്ടിങ് അനുമതി ലഭിക്കാത്തതിനാല്‍ നടപ്പിലാക്കുവാനായില്ല. ആകയാല്‍ കോതമംഗലം 220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നും എന്‍.എച്ച് വരെയുള്ള ആദ്യ 450 മീറ്റര്‍ ഭാഗം ഒഴിവാക്കി ടി പദ്ധതി നടപ്പിലാക്കുവാനായി, ജണഉ -യുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് മേല്‍ പ്രവൃത്തി പുനരാരംഭിക്കാവുന്നതാണ്.സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ഡിഎസ്എസ് ഫെയ്‌സ് കക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ 450 മീറ്റര്‍ ഭാഗത്ത്, 3 ഫീഡറുകളും ഒരുമിച്ചു ഓഫ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഹൈ ടെന്‍ഷന്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രൊപ്പോസല്‍ ബോര്‍ഡ് പരിശോധിച്ചു വരുന്നു. ഈ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കോതമംഗലം ടൗണിലെ വൈദ്യുതി തടസ്സങ്ങള്‍ വളരെയധികം കുറയ്ക്കുവാന്‍ സാധിക്കുന്നതാണ് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....