Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപയുടെ പദ്ധതി നടപ്പിലാക്കും :മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോതമംഗലം : കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപചിലവഴിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു . ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് .കോതമംഗലത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഭയില്‍ ശ്രദ്ധയില്‍കൊണ്ടുവന്നു . നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും ആതുരാലയങ്ങളുമുള്‍പ്പെടെ ,നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം പട്ടണത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു . പ്രകൃതിക്ഷോഭം പോലുള്ള പ്രതികൂലസാഹചര്യങ്ങളില്‍ വൈദ്യുതി തടസ്സത്തിന്റെ കാലദൈര്‍ഘ്യം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ടി സാഹചര്യങ്ങളില്‍ വൈദ്യുതിബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ട്. കോതമംഗലം ടൗണ്‍ മേഖലയില്‍ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി കെ.എസ്.ഇ.ബി.എല്‍-ന്റെ ദ്യുതി -1, ആര്‍ഡിഎസ്എസ് ഫെയ്‌സ് കക പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസലുകള്‍ ആവിഷ്‌കരിച്ചിട്ടുള്ളതാണ്. ടി പദ്ധതികളുടെ ആവശ്യകതയും വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു. നിലവില്‍ കോതമംഗലം 220 കെ.വി സബ് സ്റ്റേഷനില്‍ നിന്നും കോഴിപ്പിള്ളി, കവളങ്ങാട്, ടൗണ്‍ എന്നീ മൂന്നു 11 കെ.വി ഫീഡറുകള്‍ ഏകദേശം 450 മീറ്ററോളം ഒരേ പോസ്റ്റുകളിലൂടെയാണ് വലിച്ചിരിക്കുന്നത്. ശേഷം ഏകദേശം കിലോമീറ്ററോളം കോഴിപ്പിള്ളി, ടൗണ്‍ ഫീഡറുകളും ഒരേ പോസ്റ്റുകളിലൂടെ കടന്നു വരുന്നുണ്ട്. ഇക്കാരണത്താല്‍ ഈ സ്ഥലങ്ങളില്‍, ഇതില്‍ ഏതു ഫീഡറിന് കംപ്ലൈന്റ് വന്നാലും 3 ഫീഡറുകളും പെര്‍മിറ്റ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കോഴിപ്പിള്ളി ഫീഡര്‍ ഹൈറേഞ്ച് ജംഗ്ഷന്‍ വരെയും, കവളങ്ങാട് ഫീഡര്‍ അരമനപ്പടി വരെയും മൊത്തം 5.15 കെ.എം ദൂരം യു.ജി കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി, ഹൈറേഞ്ച് ജംഗ്ഷനിലും, കോഴിപ്പിള്ളി ജംഗ്ഷനിലും ആര്‍.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി എന്നിവക്കായി ആകെ 2,27,60,000/ രൂപയുടെ പ്രവൃത്തികള്‍ ദ്യുതി-1 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റോഡ് കട്ടിങ് അനുമതി ലഭിക്കാത്തതിനാല്‍ നടപ്പിലാക്കുവാനായില്ല. ആകയാല്‍ കോതമംഗലം 220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നും എന്‍.എച്ച് വരെയുള്ള ആദ്യ 450 മീറ്റര്‍ ഭാഗം ഒഴിവാക്കി ടി പദ്ധതി നടപ്പിലാക്കുവാനായി, ജണഉ -യുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് മേല്‍ പ്രവൃത്തി പുനരാരംഭിക്കാവുന്നതാണ്.സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ഡിഎസ്എസ് ഫെയ്‌സ് കക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ 450 മീറ്റര്‍ ഭാഗത്ത്, 3 ഫീഡറുകളും ഒരുമിച്ചു ഓഫ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഹൈ ടെന്‍ഷന്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രൊപ്പോസല്‍ ബോര്‍ഡ് പരിശോധിച്ചു വരുന്നു. ഈ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കോതമംഗലം ടൗണിലെ വൈദ്യുതി തടസ്സങ്ങള്‍ വളരെയധികം കുറയ്ക്കുവാന്‍ സാധിക്കുന്നതാണ് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

NEWS

കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്. ഇടമലയാര്‍ ഡാം...

NEWS

കോതമംഗലം: കൊതുക് വ്യാപനം ശക്തമായതോടെ താലൂക്കിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഉന്നതിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാനും പേര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്....

NEWS

കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശാനുസരണം കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലെ...

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം – കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററും, ലേബർ റൂമും എത്രയും വേഗം തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കോതമംഗലം – കവളങ്ങാട്ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്ക്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ടൂറിസം സർക്കാർ എഫ് എസ് ഐ ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ അഴിമതി കരാർ റദ്ദ് ചെയ്യണമെന്ന് മുൻമന്ത്രി ടി യു കുരുവിള...

NEWS

കോതമംഗലം: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് പോലീസ് സംഘം എത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധന നടത്തിയത്. ആലുവ സ്പെഷല്‍...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം പല്ലാരിമംഗലത്ത് പുരയിടത്തിലെ മതിലിനുള്ളിൽ അകപ്പെട്ട കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. പല്ലാരിമംഗലം സ്വദേശി മുകളേൽ സലിം എന്നയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ്...

NEWS

കോതമംഗലം :ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജനകീയ പ്രതിരോധ സമിതികൾക്ക് രൂപം കൊടുക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ് ആന്റണി ജോൺ എം...

error: Content is protected !!