Connect with us

Hi, what are you looking for?

NEWS

ഏഷ്യ പസഫിക് തലത്തിൽ എം എ എൻജിനീയറിങ് കോളജിന് റോബോട്ടിക് മത്സരത്തിൽ ഒന്നാം സ്ഥാനം.

കോതമംഗലം : അന്തർദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്  (ഐ ട്രിപ്പിൾ ഈ) ഏഷ്യ പസഫിക് തലത്തിൽ നടത്തപ്പെട്ട റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോളേജിലെ വിദ്യാർത്ഥികളായ മൊഹമ്മദ് സെയ്ൻ, വിഷ്ണുരാജ് അനിൽകുമാറും ഉപദേശകനും കോളേജ് പ്രിൻസിപ്പാളുമായ ഡോ. ബോസ് മാത്യു ജോസും അടങ്ങുന്ന ‘ലേറ്റൻസി സീറോ ‘ എന്ന ടീം, കുഴി ബോംബുകളും ഉപരിതല ബോംബുകളും സ്വയം കണ്ടെത്തുന്ന റോബോട്ടുകൾ വികസിപ്പെടുത്തത് ജപ്പാനിലെ ടോക്യോയിൽ  വച്ച് നടന്ന മത്സരത്തിൽ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജപ്പാൻ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നുമുള്ള ഒൻപത്  ടീമുകളെ പിന്തള്ളിയാണ് എം എ എൻജിനീയറിങ് കോളജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഏഷ്യാ പസഫിക് മേഖലകളിലെ വിവിധ സെക്ഷനുകൾ പ്രാരംഭ മത്സരങ്ങൾ നടത്തി നിർദേശിച്ച ടീമുകൾ ഓൺലൈനിലൂടെ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. അർഹരായവരെ തിരഞ്ഞെടുത്തു യാത്രാ ചിലവുകൾ ഉൾപ്പടെ നൽകി തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിക്കാൻ അവസരം നൽകിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സമ്മാന ദാനം ഐ ട്രിപ്പിൾ ഇ പ്രസിഡൻ്റ്  തോമസ് കഫ്ലിൻ്റെയും റോബോട്ടിക് മത്സരത്തിൻ്റെ ലീഡ് ഡോ. സിയ അഹമ്മദിൻ്റെയും സാന്നിധ്യത്തിൽ ഐ ട്രിപ്പിൾ ഇ പ്രസിഡൻ്റ് – ഇലക്ട് 2024, കാതലീൻ ക്രാമർ നിർവഹിച്ചു. രാജ്യാന്തര തലത്തിൽ വിജയം കൈവരിച്ച  വിദ്യാർത്ഥികളെയും  ഉപദേശകനെയും ഐ ട്രിപ്പിൾ ഇ കോളജ് ബ്രാഞ്ച് കൗൺസിലർ പ്രൊഫ. നീതു സലീമും കോളജിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് കളിലെ തലവന്മാരും കോളജ് ചെയർമാൻ ഡോ. വിന്നി വർഗീസും ചേർന്ന് ആദരിച്ചു.

You May Also Like

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേള താരങ്ങൾക്ക് കൊച്ചി മെട്രോയുടെ സൗജന്യ യാത്ര സംഘടിപ്പിച്ചു. കോതമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ കുട്ടികൾക്ക് കൂപ്പണുകൾ നൽകി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ഭൂമി തരം മാറ്റം സ്പെഷ്യൽ അദാലത്ത്സംഘടിപ്പിച്ചു . സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ച്...

NEWS

കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് സഹായം തേടുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ കൈകോര്‍ത്ത് കോതമംഗലത്തെ പ്രൈവറ്റ് ബസ്സുകളും. 22ഓളം സ്വകാര്യ ബസ്സുകളാണ് ഐറിനും ഐവിനും വേണ്ടി നിരത്തിലിറങ്ങിയത്.. ചികിത്സാ സഹായത്തിനായുള്ള യാത്ര ട്രാഫിക് എസ് ഐ...

NEWS

കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

NEWS

കോതമംഗലം : വർഷങ്ങളായി മുടങ്ങി കിടക്കുന്ന ചേലട് അന്താരാഷ്ട സ്റ്റേഡിയത്തിന്റെ നിർമ്മാണം അടിയന്തിരമയി പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് കമ്മിറ്റി. വർക്ഷങ്ങളായി മാറിമാറി വരുന്ന...

NEWS

    സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള മോട്ടോർ ( പ്രൈവറ്റ്...

NEWS

കോതമംഗലം: സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എടുത്ത  കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻചിറ്റ്. കേസിൽ നിവിൻ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുക. യാണെന്നും കാണിച്ച് കോതമംഗലം ഊന്നുകൽ പൊലീസ് കോടതിയിൽ റിപ്പോർട്ട്...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായിട്ടുള്ള അക്വാട്ടിക് വിഭാഗ മത്സരങ്ങൾ നടക്കുന്ന കോതമംഗലം എം.എ. കോളേജിൽ ജില്ലാ ആരോഗ്യവകുപ്പ്, വാരപ്പെട്ടി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ, കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി...

NEWS

കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിലാണ്...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെനാലാം വാർഡിലെ പിടവൂർ കവല തകിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. റോഡിന്റെ...

error: Content is protected !!