കോതമംഗലം: നബിദിനസന്ദേശങ്ങളുടെ പ്രസരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡീ്ന്‍ കുര്യാക്കോസ് എം പി. കേരള മുസ്്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കോതമംഗലത്ത് താജുല്‍ ഉലമാ നഗറില്‍ (തങ്കളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) നടന്ന പതിനൊന്നാമത് മഹബ്ബത്തുറസൂല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക മാതൃകകള്‍ ലോകമുള്ളകാലത്തോളം നിലനില്‍ക്കുന്നതാണെന്നും അതിന്റെ വിളംബരമാണ് നബിദിനസമ്മേളനങ്ങളുടെ ആകെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ സ്വാഗതസംഘം ചെര്‍മാന്‍ ബഷീര്‍ അല്‍ ഹസനി അധ്യക്ഷനായി. വര്‍ക്കിംഗ് കണ്‍വീനര്‍ ഇ എം നൂറുദ്ദീന്‍ വെണ്ടുവഴി സ്വാഗതം പറഞ്ഞു. ജന. കണ്‍വീനര്‍ കെ എം ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി ആമുഖ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഇ എം ജലാലുദ്ദീന്‍ അഹ്‌സനി, കോതംഗമംഗലം ഗവ. ആശുപത്രി സൂപ്രണ്ട് സാം പോള്‍, അഷ്‌റഫ് പ്രവാസി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഡീന്‍ കുര്യാക്കോസ് എം പി പാലിയേറ്റീവ് പദ്ധതി സമര്‍പ്പണവും താലൂക്ക് ആശുപത്രിയിലെ ഭക്ഷണ വിതരണ പദ്ധതി പ്രഖ്യാപനം ആശുപത്രി സൂപ്രണ്ട് സാം പോളും മെഡിക്കല്‍ കാര്‍ഡ് കൈമാറ്റം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമിയും നിര്‍വഹിച്ചു.
സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4.30 സയ്യിദ് ബദവി തങ്ങള്‍ പുന്നമറ്റം പതാക ഉയര്‍ത്തി. വൈകിട്ട് അഞ്ചിന് സയ്യിദ് ശഹീര്‍ തങ്ങള്‍ അല്‍ ഐദറൂസിയുടെ നേതൃത്വത്തില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നിരവധി തങ്ങന്മാരും പണ്ഡിതരും നേതാക്കളും സംബന്ധിച്ചു. നൂറുകണക്കിന് പ്രവാചക പ്രേമികള്‍ നഗരിയില്‍ സംഗമച്ചു.
ശേഷം നടന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ അല്‍ ഹാശിമി മുത്തന്നൂര്‍ തങ്ങള്‍ ആത്മീയ പ്രഭാഷണവും സ്വലാത്ത് സമര്‍പ്പണവും ദുആയും നിര്‍വഹിച്ചു. എസ് വൈ എസ് കോതമംഗലം സോണ്‍ പ്രസഡന്റ് നൂറുദ്ദീന്‍ സഖാഫി നന്ദി പറഞ്ഞു. ശേഷം അന്നദാനവും നടന്നു.