കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.(1) വടാട്ടുപാറ-പലവൻപടി മുതൽ ആനക്കയം വരെ 4 കിലോമീറ്റർ ഭൂഗർഭ കേബിൾ ഇടുന്ന പ്രവൃത്തി(2)ഇടമലയാർ ചെക്ക്പോസ്റ്റ് മുതൽ പലവൻപടി വരെ 2 .5 കിലോമീറ്റർ ഭൂഗർഭ കേബിൾ ഇടുന്ന പ്രവൃത്തി,(3)ഇടമലയാർ സബ് സ്റ്റേഷൻ മുതൽ ചെക്ക് പോസ്റ്റ് വരെ 1 . 5 കിലോമീറ്റർ UG കേബിൾ വലിക്കുന്ന പ്രവൃത്തി എന്നീ മൂന്നു പ്രവൃത്തികളും പൂർത്തിയാവുന്നതോടെ കുട്ടമ്പുഴ ഭാഗത്തേക്ക് ഇടമലയാർ സബ് സ്റ്റേഷനിൽ നിന്നും ഒരു പുതിയ 11 കെ വി ഫീഡർ ലഭിക്കുന്നതാണ് . ഇതുവഴി കോതമംഗലം സബ് സ്റ്റേഷനിൽ നിന്നുള്ള കീരംപാറ 11 കെ വി ഫീഡർ കീരംപാറ ഭാഗത്തേക്ക് മാത്രമായി ഉപയോഗപെടുത്തുവാൻ കഴിയും . ഇങ്ങനെ മേല്പറഞ്ഞ പ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്തുന്നതിനും , വൈദ്യുതി മുടക്കം കുറക്കുന്നതിനുംസഹായകരമാവുന്നതുമാണ് .(4)വടാട്ടുപാറ അരീക്കസിറ്റി ജംഗ്ഷൻ മുതൽ എടത്തിട്ടപ്പടി വരെ 2.5 കിലോമീറ്റർ ABC വലിക്കുന്ന പ്രവൃത്തി. നിലവിൽ cross country ആയി പോകുന്ന ലൈൻ റോഡിലൂടെ വലിക്കുന്നതാണ് പ്രവൃത്തി . വെള്ളപ്പൊക്ക സാധ്യത ഉള്ള മേഖല ആയതിനാലും തോടിനു സൈഡിലൂടെ കടന്നു പോകുന്നതിനാലും , ABC വലിക്കുന്നത്തോടെ സപ്ലൈ ഇന്റെർപ്ഷൻ കുറക്കുവാനും, മഴക്കാലങ്ങളിൽ പരാതികൾ അറ്റൻഡ് ചെയ്യുവാൻ സഹായകരമാവുന്നതുമാണ് .
(5)കോട്ടപ്പടിയിൽ പേഴാട് മുതൽ കണ്ണക്കട വരെ 4 .2 കിലോമീറ്റർ ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി. കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിലേക്കും കുർബാനപാറ ഭാഗതൂടി വലിച്ചിരിക്കുന്ന 11 കെ വി ലൈൻ പേഴാട് വന മേഖലയിലൂടെ ആണ് കടന്നു പോകുന്നത്.നിലവിൽ വന്യ ജീവി ശല്യം മൂലവും മരങ്ങൾ ഒടിഞ്ഞു വീഴുന്നതുമൂലവും നിരന്തരം വൈദ്യുതി വിതരണം തടസപ്പെടുന്ന സാഹചര്യമാണ് ഉള്ളത് . ഈ വർക്ക് യാഥാർഥ്യമാവുന്നതോടെ കോട്ടപ്പടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ജല വിതരണം നടത്തുന്ന പേഴാട് പമ്പ് ഹൗസിന്റെയും , വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റിന്റെയും പ്രവർത്തനം സപ്ലൈ ഇന്റെർപ്ഷൻ മൂലം തടസപ്പെടുന്നത് ഒഴിവാകുന്നതാണ് .കൂടാതെ കുർബാനപ്പാറ, കണ്ണക്കട, കോട്ടപ്പടി പഞ്ചായത്തിലെ പ്രസ്തുത വന മേഖലയോട് അടുത്ത് കിടക്കുന്ന ഭാഗങ്ങളിലെയും വൈദ്യുതി തടസ്സം കുറക്കുന്നതിനു ഈ പ്രവൃത്തി സഹായകരമാവുന്നതാണ്.
(6)വിമലഗിരി മുതൽ ഗ്യാസ് AB വരെ 2 .2 കിലോമീറ്റർ UG കേബിൾ വലിക്കുന്ന പ്രവൃത്തി.പ്രസ്തുത പ്രവൃത്തി കോതമംഗലം ടൗൺ മേഖലയിൽ വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും , വൈദ്യുതി തടസം കുറക്കുന്നതിനുമായാണ് വിഭാവനം ചെയ്തിരിക്കുന്നത് .
(7)കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മലനാട് വരെ 300 മീറ്റർ ദൂരം ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി.ഈ പ്രവൃത്തി പൂർത്തിയാവുന്നതോടെ കോഴിപ്പിള്ളി – ടൗൺ ഫീഡറുകളുടെ ഇന്റർ ലിങ്കിംഗ് സാധ്യമാവുകയും കോതമംഗലം ടൗൺ മേഖലയിൽ വൈദ്യുതി വിതരണം മെച്ചപ്പെടുകയും , വൈദ്യുതി’ തടസ്സം കുറയുന്നതുമാണ് .
(8)നേര്യമംഗലം ടൗൺ മുതൽ ഫാം AB വരെ 140 മീറ്റർ ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി.നിലവിൽ നാഷണൽ ഹൈവേയിലൂടെ വലിച്ചിരിക്കുന്ന ലൈൻ ഭൂഗർഭ കേബിൾ ആക്കുന്നത്തോടെ വൈദ്യുതി വിതരണം മെച്ചപെടും.
(9)ഊന്നുകൽ തേൻകോട് AB മുതൽ തേങ്കോട് ട്രാൻസ്‌ഫോർമർ വരെ 1 കിലോമീറ്റർ ABC വലിക്കുന്ന പ്രവൃത്തി.നിലവിൽ cross country ആയി പോകുന്ന ലൈൻ റോഡിലൂടെ ആക്കുന്നതാണ് പ്രവൃത്തി. ഇതുവഴി സപ്ലൈ മുടങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും .(10)0.9 KM കരിമരുതുംചാൽ റീ കണ്ടക്ടറിങ് പ്രവൃത്തി.നിലവിൽ മരങ്ങൾക്കിടയിലൂടെയും, പുഴ കടന്നും പോകുന്ന ലൈൻ ABC ആകുന്നത്തോടെ വൈദ്യുതി തടസ്സം കുറയ്ക്കുവാൻ സാധിക്കും.(11)ഇരുമലപടി കനാൽ മുതൽ പാനിപ്രകാവ് ട്രാൻസ്‌ഫോർമർ വരെ 800 മീറ്റർ ABC വലിക്കുന്ന പ്രവൃത്തി.ഈ പ്രവൃത്തി പൂർത്തിയാവുന്നതോടെ ഇളമ്പ്ര – പ്ലാമുടി ഫീഡർ ഇന്റർലിങ്കിങ് സാധ്യമാവുകയും , അതുവഴി ബാക്ക് ഫീഡിങ് ഫെസിലിറ്റി ലഭിക്കുകയും , വൈദ്യുതി തടസം കുറയുന്നതുമാണ് . 6.81 കോടി രൂപ ചിലവഴിച്ചുള്ള 11 പദ്ധതികളാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കുന്നത്. പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും ഈ പദ്ധതികളുടെ പൂർത്തീകരണത്തോട് കൂടി മണ്ഡലത്തിന്റെ എല്ലാ മേഖലയിലും വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കാൻ കഴിയുമെന്നും എം എൽ എ പറഞ്ഞു.