കോതമംഗലം :മാരമംഗലം ഗവ എൽ പി സ്കൂളിൽ 104-ാമത് വാർഷികാഘോഷവും , സ്കൂൾ ഹെഡ്മിസ്ട്രസ് അജി പി തേലക്കാട്ട്,അംഗൻവാടി ഹെൽപ്പർ വിലാസിനി കെ ജി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, കൗൺസിലർമാരായ നോബ് മാത്യു,പി ആർ ഉണ്ണികൃഷ്ണൻ,ഭാനുമതി രാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും തുടർന്ന് ഗാനമേളയും ഉണ്ടായിരുന്നു.
