Connect with us

Hi, what are you looking for?

NEWS

കുറ്റിലഞ്ഞി ഗവൺമെന്റ് യുപി സ്കൂളിന്റെ പുതിയ മന്ദിര നിർമ്മാണത്തിന് 1 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി

കോതമംഗലം : കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂളിന്റെ പുതിയ മന്ദിര നിർമ്മാണത്തിന് 1 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ ഏകദേശം 700 ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമായി 30 ഓളം പേരും ഉണ്ട്. കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്കൂളും,അക്കാദമിക രംഗത്തും കലാ-കായിക മേളകളിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന സ്കൂളുമാണ് കുറ്റിലഞ്ഞി ഗവ യു പി സ്കൂൾ .

പ്രസ്തുത സ്കൂളിന് ഒരു പുതിയ മന്ദിരം അനുവദിക്കണമെന്നുള്ളത് ദീർഘകാലമായുള്ള കുട്ടികളുടേയും,രക്ഷിതാക്കളുടേയും,പ്രദേശവാസികളുടേയും ആവശ്യമായിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത് . ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു. എഴുപത്തിരണ്ട് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണിപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: ചെറുവട്ടൂർ ആസ്ഥാനമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഷുവർ സക്സസ് സ്റ്റഡി സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക, സാമൂഹ്യ...

NEWS

കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി.തരിയൻ്റെ ഭാര്യ മറിയാമ്മ തരിയൻ (85) അന്തരിച്ചു. മക്കൾ: മേരി ,ഏലിയാമ്മ, ചിന്നമ്മ, ജോയി,ഷെൻസി,ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ പി.പി.തോമസ് പുന്നോർപ്പിള്ളിൽ നെടുങ്ങപ്ര, ജി.മാത്യു കാനാമ്പുറത്തു കുടി...

NEWS

കോതമംഗലം : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 26 -ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...

NEWS

കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...

NEWS

കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്....

NEWS

കോതമംഗലം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലം രൂപതയിൽ ആവേശോജ്ജ്വല സ്വീകരണം. കോതമംഗലം രൂപത വികാരി...

error: Content is protected !!